കുറ്റിച്ചിറ: മദ്റസത്തുല്‍ മുഹമ്മദിയ്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ആരംഭിച്ച അക്ഷരതീരം പദ്ധതിയുടെ ഭാഗമായി അഞ്ചാമത് പഠനവീട് പദ്ധതിക്ക് ഫ്രാന്‍സിസ് റോഡ് എ.എൽ.പി സ്‌കൂളില്‍ തുടക്കം. വട്ടാംപൊയില്‍ ഏരിയ െറസിഡൻറ്സ് വെൽഫെയര്‍ അസോസിയേഷെൻറയും (വര്‍വ്വ) മനന്തലപ്പാലം ദേശരക്ഷ സമിതിയുടെയും ആഭിമുഖ്യത്തിലാണ് പദ്ധതി. നഗരസഭ കൗണ്‍സിലര്‍ സി.പി. ശ്രീകല ഉദ്ഘാടനം ചെയ്തു. പഠനവീട് പദ്ധതി ഡയറക്ടര്‍ പ്രഫ. കെ.വി. ഉമ്മര്‍ ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പൽ കെ. ഖദീജ, പി.ടി.എ പ്രസിഡൻറ് പി.പി. റാഷിദ്, വര്‍വ്വ പ്രസിഡൻറ് പ്രശാന്ത് കളത്തിങ്ങൽ, ദേശരക്ഷ സമിതി പ്രസിഡൻറ് വി.കെ.വി. റസാഖ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.