'സ്​ത്രീസംവരണ ബിൽ ഉടൻ നിയമമാക്കണം'

കോഴിക്കോട്: സ്ത്രീസംവരണ ബിൽ ഉടൻ നിയമമാക്കണമെന്ന് എൽ.െഎ.സി എംപ്ലോയീസ് യൂനിയൻ വനിത കൺെവൻഷൻ ആവശ്യപ്പെട്ടു. ഡിവിഷനൽ കൺവെൻഷൻ ടി. നരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.ഡി. പൂർണിമ, കെ. ഷൈലജ, ടി. ശ്രീജ, ടി. ബിന്ദു എന്നിവർ പ്രിസീഡിയം നിയന്ത്രിച്ചു. കൺവീനർ ടി. ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. പി.കെ. ഭാഗ്യബിന്ദു, പ്രീത തോമസ്, കെ.ആർ. വിന്നി, എം. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. സി.എച്ച്. സ്വപ്ന സ്വാഗതവും ടി. ശ്രീജ നന്ദിയും പറഞ്ഞു. 'പുതിയകാലവും സൈബർ ലോകത്തെ ചതിക്കുഴികളും' എന്ന വിഷയത്തിൽ സൈബർ ഫോറൻസിക് വിദഗ്ധൻ ഡോ. വിനോദ് ഭട്ടതിരിപ്പാട് ക്ലാസ് നയിച്ചു. വാർഷിക സമ്മേളനം കോഴിക്കോട്: മുനിസിപ്പൽ കോർപറേഷൻ പെൻഷനേഴ്സ് അസോസിയേഷൻ 31ാമത് വാർഷികസമ്മേളനം സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പി. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കോർപറേഷൻ ഹെൽത്ത് കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജ് മുതിർന്ന അംഗങ്ങളെ പൊന്നാടയണിയിച്ചു. കൗൺസിലർ നമ്പിടി നാരായണൻ, പി.എം.വി. പണിക്കർ, എസ്.ആർ. രാമചന്ദ്രൻ, എം. ദയാനന്ദൻ എന്നിവർ സംസാരിച്ചു. കെ. തങ്കമണി നന്ദി പറഞ്ഞു. ഭാരവാഹികൾ: പി. ചന്ദ്രശേഖരൻ (പ്രസി.), എം. ദയാനന്ദൻ, എ. സോമൻ നമ്പ്യാർ (വൈസ് പ്രസി.), പി. വാസു (സെക്ര.), എം.സി. തങ്കമണി, എം. ഭാസ്കരൻ (ജോ. സെക്ര.), പി.വി. മാണി (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.