ആയുർവേദ ആശുപത്രി കുന്ദമംഗലത്ത്​ തന്നെ വേണം

ആയുർവേദ ആശുപത്രി കുന്ദമംഗലത്തുതന്നെ വേണം കുന്ദമംഗലം: കുന്ദമംഗലം അങ്ങാടിയിൽ പ്രവർത്തിച്ചിരുന്നതും ഇപ്പോൾ കളരിക്കണ്ടിയിലേക്ക് മാറ്റിയതുമായ ആയുർവേദ ആശുപത്രി കുന്ദമംഗലം അങ്ങാടിയിലേക്കുതന്നെ മാറ്റിസ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി ചാത്തങ്കാവ് നോർത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. താരതമ്യേന ഗതാഗതസൗകര്യം കുറവുള്ള കളരിക്കണ്ടിയിലെത്താൻ പൊതുജനങ്ങൾക്ക് പ്രയാസമാണ്. അതിനാൽ കുന്ദമംഗലം ബസ്സ്റ്റാൻഡിനടുത്ത് പഞ്ചായത്ത് പുതുതായി നിർമിച്ച കെട്ടിടത്തിലേക്ക് ആശുപത്രി മാറ്റിയാൽ മുഴുവൻ ആളുകൾക്കും സേവനം ലഭ്യമാക്കാൻ കഴിയുമെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ല കമ്മിറ്റി അംഗം ചന്ദ്രൻ കല്ലുരുട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഇ.പി. അൻവർ സാദത്ത്, എസ്.പി. മധുസൂദനൻ നായർ, തോംസൺ തോംസൺ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. തൗഹീദ (പ്രസി), ഉഷ കുറുമണ്ണിൽ, അബ്ദുസ്സമദ് (വൈ. പ്രസി), റഹീന കുറുമണ്ണിൽ (സെക്ര), ആർ. ബിന്ദു, ജെസീല വലിയകുളങ്ങര (ജോ. സെക്ര), ഇ.ടി. അബ്ദുൽ കരീം (ട്രഷ). തെരഞ്ഞെടുപ്പിന് സി.പി. സുമയ്യ, സി. അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി. മാഗസിൻ പ്രകാശനം ഒാമശ്ശേരി: ചിത്രങ്ങളിലൂടെയും വരകളിലൂടെയും കുഞ്ഞിളം മനസ്സിലേക്ക് ആശയകൈമാറ്റം സാധ്യമാക്കാൻ പൂവാറംതോട് ഗവ. എൽ.പി സ്കൂൾ വിദ്യാർഥികൾ തയാറാക്കിയ ആൽബം മാഗസിൻ ശ്രദ്ധേയമാവുന്നു. ക്ലാസ് റൂം പ്രവർത്തനങ്ങളുടെ ഭാഗമായും അല്ലാതെയും കുട്ടികൾ തയാറാക്കുന്ന സാഹിത്യരചനകളാണ് ഒാരോ ദിവസവും ആൽബം മാഗസിനിൽ പ്രദർശിപ്പിക്കുന്നത്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടേതാണ് രചനകൾ. രചനകൾ കളർ പ്രിൻറ് എടുത്ത് തുല്യനിലയിൽ നാല് കോളങ്ങളാക്കിയാണ് മാഗസിനിലേക്ക് എടുക്കുന്നത്. എഴുതാനും വരക്കാനും ചിത്രങ്ങൾ ഒട്ടിക്കാനും കളർ നൽകാനും കഴിവുള്ള കുട്ടികളെ ഒാരോ ദിവസവും മാഗസി​െൻറ പ്രവർത്തനത്തിൽ ഭാഗഭാക്കാക്കുന്ന രീതിയിലാണ് മാഗസി​െൻറ പ്രവർത്തനം ആസൂത്രണം ചെയ്തിരിക്കുന്നത്. ഒാരോ ദിവസവും കുട്ടികളുടെ സാഹിത്യരചനകൾ മാറിമാറി പ്രദർശിപ്പിക്കാൻ പ്രത്യേക സംവിധാനവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും രചനകൾ മാഗസിനിലുണ്ട്. ഒാരോ ദിവസവും പ്രദർശിപ്പിക്കുന്ന രചനകൾ അവസാനത്തിൽ ഒന്നിച്ചുചേർത്താണ് പൂർണരൂപത്തിലുള്ള ആൽബം മാഗസിൻ തയാറാക്കുന്നത്. മാഗസി​െൻറ ആദ്യലക്കം ജസ്ന അഗസ്റ്റ്യൻ പ്രകാശനം ചെയ്തു. പ്രധാനാധ്യാപകൻ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. രാജ്ലാൽ സ്വാഗതവും ആർ. സിമ നന്ദിയും പറഞ്ഞു. പടം: omy 10 പൂവാറംതോട് ഗവ. എൽ.പി സ്കൂൾ വിദ്യാർഥികൾ തയാറാക്കിയ ആൽബം മാഗസിൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.