തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സണായി അനില രാജനെ തിരഞ്ഞെടുത്തു. മോളി ജോണാണ് വൈസ് പ്രസിഡൻറ്. റിട്ടേണിങ് ഓഫിസർ റെജി മോൾ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ സത്യവാചകം ചൊല്ലി ക്കൊടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീത വിനോദ്, സുഹറ മുസ്തഫ, കെ.ആർ. ഗോപാലൻ, ടോമി കൊന്നക്കൽ എന്നിവർ സംബന്ധിച്ചു. പെൻഷൻകാർക്ക് ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കണം തിരുവമ്പാടി : ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷുറൻസ്പദ്ധതി നടപ്പാക്കണമെന്ന് സർവിസ് പെൻഷനേഴ്സ് യൂനിയൻ കൂടരഞ്ഞി യൂനിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ശമ്പള കമീഷൻ ശിപാർശ ചെയ്തതാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇ.എച്ച്. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. കെ.വി. ജോസഫ്, പി.സി. വേലായുധൻ, ടി. ബാലകൃഷ്ണൻ നായർ, എ.ടി.ജോസഫ്, എ.എസ് ജോസ്, പി.എൻ തങ്കച്ചൻ, പി.എം മത്തായി, പി.ടി. മാത്യു, മേരി ജോൺ, റോസിലി ജോസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : ഇ.എച്ച് ഷാഹുൽ ഹമീദ് (പ്രസി.), മുഹമ്മദ് അഷ്റഫ്, സിസിലി ജോസ് (വൈ.പ്രസി), എ.ടി.ജോസഫ് (സെക്ര.), തോമസ് മൈക്കിൾ, കെ.ജെ. അന്നമ്മ (ജോ. സെക്ര.), എ.ജെ. പോൾ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.