പൂർവവിദ്യാർഥി സംഗമം

ഒാമശ്ശേരി: പുത്തൂർ, കെടയത്തൂർ ജി.എം.എൽ.പി സ്കൂളിലെ പൂർവവിദ്യാർഥികൾ ആദ്യകാല ഒാർമകൾ പുതുക്കി 'ഒരുവട്ടംകൂടി' ഒത്തുചേർന്നു. ആദ്യക്ഷരം പകർന്നുനൽകിയ സ്കൂളിനെ സമഗ്ര പുരോഗതിയിലെത്തിക്കാനുള്ള അശ്രാന്ത പരിശ്രമം നടത്തുമെന്ന പ്രതിജ്ഞ നടത്തിയാണ് പൂർവവിദ്യാർഥികൾ പിരിഞ്ഞത്. പൂർവവിദ്യാർഥിയും സ്കൂളിലെതന്നെ പ്രധാനാധ്യാപകനായി പിരിഞ്ഞ കുഞ്ഞാലി മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു. പി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. എൻ.കെ. വിജയൻ, ഒ.എം. ലത്തീഫ്, ഒ.എം. ചന്ദ്രൻ, എൻ.കെ. കദീജ, വിലാസിനി, പി. അനിത എന്നിവർ പഴയ ഒാർമകൾ അയവിറക്കി. കെ.പി. ഹംസ സ്വാഗതവും എൻ.കെ. വിജയൻ നന്ദിയും പറഞ്ഞു. omy 10 കെടയത്തൂർ ജി.എം.എൽ.പി സ്കൂൾ കുഞ്ഞാലി മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.