ഗരിമ പദ്ധതി: ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്​ഥലങ്ങളിൽ പരിശോധന തുടങ്ങി

ഗരിമ പദ്ധതി: ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ പരിശോധന തുടങ്ങി മുക്കം: ഗരിമ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ ഇതരദേശ തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ പരിശോധന തുടങ്ങി. നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഹെൽത്ത് എൻജിനീയറിങ് ഉദ്യോഗസ്ഥരും പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന ടീമാണ് പരിശോധന നടത്തുന്നത്. പോരായ്മകൾ പരിഹരിക്കാൻ 45 ദിവസം സമയമനുവദിച്ച് നോട്ടീസ് നൽകും. സമയപരിധിക്കു ശേഷവും മെച്ചപ്പെടാത്ത സങ്കേതങ്ങൾ അടച്ചുപൂട്ടുന്നതോടൊപ്പം ഉടമസ്ഥർക്കെതിരെ മുനിസിപ്പൽ പൊതുജനാരോഗ്യ, കെട്ടിട നിർമാണ ചട്ടങ്ങളും ദുരന്ത നിവാരണ നിയമവും പ്രകാരം നടപടി സ്വീകരിക്കും. photo MKMUC 3 തോട്ടത്തിൽ കടവിൽ ഗരിമ പദ്ധതിയുടെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.