മോഷണശ്രമം: നാട്ടുകാർ ജാഗ്രത സമിതി രൂപവത്കരിച്ചു നരിക്കുനി: ചെങ്ങോട്ടുപൊയിലിലും പരിസരപ്രദേശങ്ങളിലും ആൾസാന്നിധ്യമുള്ള വീടുകളിൽ നടന്ന കവർച്ചശ്രമങ്ങൾ ഭീതി പരത്തുന്നു. കഴിഞ്ഞയാഴ്ചയാണ് ചെമ്പക്കുന്ന് കോയതീെൻറയും ഫാസിലിെൻറയും വീടുകളിൽ കവർച്ചശ്രമം നടന്നത്. പൊലീസിൽ പരാതി നൽകിയെങ്കിലും തുടരന്വേഷണവും രാത്രികാല പരിശോധനയും നടക്കാത്തതിൽ പ്രതിഷേധം ഉയരുന്നു. സ്ത്രീകൾ മാത്രമുള്ള വീടുകളിൽ വാതിൽ തുറക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നു. ചെങ്ങോട്ടുപൊയിൽ മേഖലയിൽ നടന്ന നിരവധി മോഷണങ്ങളിൽ ഒന്നുപോലും പൊലീസിന് തെളിയിക്കാനായിട്ടില്ല. സാധാരണ വീട്ടുകാർ ഇല്ലാത്ത സമയങ്ങളിലായിരുന്നു മോഷണം. ആളുകളുള്ള വീടുകളിൽ മോഷ്ടാക്കൾ എത്തുന്നത് ജീവനുതന്നെ ഭീഷണിയായിട്ടുണ്ട്. ഈ സാഹചര്യത്തിൽ നാട്ടുകാർ ജാഗ്രത സമിതി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. പൊലീസ് രാത്രിപരിശോധന കാര്യക്ഷമമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വാർഡ് മെംബർ ഐ. ആമിന അധ്യക്ഷത വഹിച്ചു. അനുശോചിച്ചു നരിക്കുനി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നരിക്കുനി യൂനിറ്റ് മെംബറും ആർ.എം സ്റ്റോർ ഉടമയുമായ അമ്മദ് കോയ ഹാജിയുടെ നിര്യാണത്തിൽ നരിക്കുനി യൂനിറ്റ് അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ പ്രസിഡൻറ് കെ. നാരായണൻ നായർ അധ്യക്ഷത വഹിച്ചു. പി. വിജയൻ, എം.വി. അഹമ്മദ് കോയ, പി.കെ. നൗഷാദ് എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി ടി.കെ. അബ്ദുൽ സലാം സ്വാഗതവും ഇ.കെ. ബേബി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.