ജെ.ആർ.സി മുക്കം ഉപജില്ല ഏകദിന ക്യാമ്പ് നടത്തി

ജെ.ആർ.സി ശിൽപശാല മുക്കം: ജെ.ആർ.സി മുക്കം ഉപജില്ല ഏകദിന ശിൽപശാല മുനിസിപ്പാലിറ്റി ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ മാസ്റ്റർ സംസാരിച്ചു. സേവനവും വിദ്യാർഥികളും എന്ന വിഷയത്തിൽ ബന്ന ചേന്ദമംഗലൂർ ക്ലാസെടുത്തു. ഫയർ ആൻഡ് റെസ്ക്യൂ എന്ന വിഷയത്തെക്കുറിച്ച് മുക്കം ഫയർ സ്റ്റേഷൻ ഓഫിസർ ക്ലാസെടുത്തു. വിവിധ ഉപകരണങ്ങൾ അദ്ദേഹം കാഡറ്റുകൾക്ക് പരിചയപ്പെടുത്തി. ഉപജില്ല പ്രസിഡൻറ് പി.കെ. ശരീഫുദ്ദീൻ അധ്യക്ഷത വഹിച്ചു. മിനി ടീച്ചർ സ്വാഗതവും നദീർ മാസ്റ്റർ നന്ദിയും പറഞ്ഞു. മഹാത്മ ജ്യോതി പ്രയാണം മുക്കം: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ നടത്തിയ മഹാത്മ ജ്യോതി പ്രയാണം മുക്കം നഗരസഭയിലെ തോട്ടത്തിൻ കടവിൽ ഡി.സി.സി ജനറൽ സെക്രട്ടറി സി.ജെ. ആൻറണി ജാഥ ക്യാപ്റ്റൻ എം.ടി. അഷ്റഫിന് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഇ.പി. അരവിന്ദൻ അധ്യക്ഷത വഹിച്ചു. വി.ഡി. ജോസഫ്, അബ്ദു കൊയങ്ങോറൻ, എൻ. അപ്പുക്കുട്ടൻ മാസ്റ്റർ, ടി.ടി. സുലൈമാൻ, ശിവരാമൻ ശ്രീനിലയം എന്നിവരും വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വി.എൻ. ജംനാസ്, അഡ്വ. സുഫിയാൻ ചെറുവാടി, നജീബ് കൽപൂര്, സജീഷ് മുത്തേരി, അഡ്വ. ഷിബു തോട്ടത്തിൽ, കെ.വി. ജോസ് മാസ്റ്റർ, സണ്ണി കാപ്പാട്ടുമല, കെ.ടി. മൻസൂർ, സത്യൻ മുണ്ടയിൽ, മുഹമ്മദ് ദിശാൽ, ആലി ചേന്ദമംഗലൂർ, വേണു കല്ലുരുട്ടി, ഷീല നെല്ലിക്കൽ, ലിസി മാളിയേക്കൽ, മുനീർ ഗോതമ്പ് റോഡ്, എ.കെ. ജോസ്‌, പി.ടി. ബാലകൃഷ്ണൻ, ഗോപി എന്നിവരും സംസാരിച്ചു. photo MKMUC 4 മഹാത്മ ജ്യോതി പ്രയാണം സി.ജെ. ആൻറണി ജാഥ ക്യാപ്റ്റൻ എം.ടി. അഷ്റഫിനു ദീപശിഖ കൈമാറി ഉദ്ഘാടനം െചയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.