കുടിനീര് ദുരിതത്തിന് ആശ്വാസമായി മൂവായിരത്തോളം ജനങ്ങൾക്ക്: കാരശ്ശേരി പഞ്ചായത്തി​െൻറ കുടിവെള്ളവിതരണം തുടങ്ങി

കാരശ്ശേരി പഞ്ചായത്ത് കുടിവെള്ളവിതരണം തുടങ്ങി മുക്കം: കടവ് ജലസേചനവകുപ്പി​െൻറ പമ്പിങ് നിലച്ചതോടെ കുടിവെള്ളം മുട്ടിയ മൂവായിരത്തോളം ജനങ്ങൾക്ക് പഞ്ചായത്ത് െചലവിൽ കുടിവെള്ളവിതരണം ചൊവ്വാഴ്ച തുടങ്ങി. കാരശ്ശേരിപഞ്ചായത്തിലെ മാന്ത്ര, കുന്നേരി, പുതിയോട്ടിൽ കോളനി, എടലമ്പാട്, കുറ്റിപറമ്പ്, കാര മൂല, ആനയാകുന്ന് തുടങ്ങി ഒട്ടേറെ പ്രദേശങ്ങളിലാണ് രാവിലെ ഒമ്പത് മുതൽ ലോറിമാർഗം കുടിവെള്ളവിതരണം നടത്തിയത്. മുക്കംകടവിലെ ജലസേചനവകുപ്പി​െൻറ മിനി കിണറിൽ നിന്ന് ഊറാത്ത ചളിയുയരാൻ തുടങ്ങിയിട്ട് ഒരാഴ്ചയിലേറെയായി. ഇക്കാരണത്താൽ മോേട്ടാർ ഉപയോഗിച്ച് ശുദ്ധജലം ടാങ്കിലേക്ക് അടിക്കാനാവാതെ ബുദ്ധിമുട്ടുകയായിരുന്നു. വെള്ളമാകട്ടെ മണിക്കൂറുകൾ ഊറാൻ വെച്ചാലും ചളിയുടെ കലക്കിന് ഒരു മാറ്റവുമില്ലാത്ത സ്ഥിതിയാണ്. ഇതോടെ ആയിരക്കണക്കിന് ജനങ്ങൾ കുടിവെള്ളമില്ലാതെ കഷ്ടപ്പെടുകയായിരുന്നു. ജലഅതോറിറ്റിയുടെ വെള്ളമാണ് കോളനികളടക്കം പ്രദേശങ്ങളിലെ ജനങ്ങൾ ആശ്രയിച്ചിരുന്നത്. വെള്ളപ്രതിസന്ധി പരിഹരിക്കാൻ ജലസേചനവകുപ്പ് ഉദ്യോഗസ്ഥർ പല തരത്തിലും ശ്രമങ്ങൾ നടത്തിയെങ്കിലും പരിഹരിക്കാനായില്ല. ഒടുവിൽ വകുപ്പ് പ്രതിസന്ധിയുടെ രൂക്ഷത തിരിച്ചറിഞ്ഞ് കാരശ്ശേരി പഞ്ചായത്ത് അധികൃതർക്ക് ലോറി മാർഗമെങ്കിലും കുടിവെള്ളമെത്തിക്കാൻ കത്ത് നൽകുകയായിരുന്നു. ഇതി​െൻറ ഭാഗമായാണ് പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ്, അംഗങ്ങളായ സവാദ്,രമ്യ കൂവപ്പാറ, സുബൈദ മാളിയേക്കൽ, അൻവർ തുടങ്ങിയവരുടെ നേതൃത്വത്തിൽ കുടിവെള്ളവിതരണത്തിന് ചൊവ്വാഴ്ച തുടക്കമായത്. പമ്പ് ഹൗസ് സംവിധാനം പുനഃസ്ഥാപിക്കണമെങ്കിൽ രണ്ടാഴ്ചയെങ്കിലും വേണമെന്നാണ് അധികൃതർ പറയുന്നത്. ഇക്കാരണത്താൽ കാരശ്ശേരിപഞ്ചായത്ത് നിലവിലുള്ള കുടിവെള്ള വിതരണം അടുത്തമാസം 13വരെ തുടരാനാണ് തീരുമാനിച്ചത്. photo MKMUC 1 കാരശ്ശേരി പഞ്ചായത്തിൽ കുടിവെള്ള വിതരണ ഉദ്ഘാടനം പ്രസിഡൻറ് വി.കെ. വിനോദ് നിർവഹിക്കുന്നു MKMUC 2 മുക്കം കടവിലെ പമ്പ് ഹൗസിൽ നിന്ന് കുടിവെള്ളം ചളി ഊറാത്ത രൂപത്തിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.