പി.പി. ഉമ്മര്‍കോയ സ്മാരക പ്രസംഗ മത്സരം

കുറ്റിച്ചിറ: മുന്‍ വിദ്യാഭ്യാസ മന്ത്രി പി.പി. ഉമ്മര്‍ കോയയുടെ സ്മരണക്കായി ജില്ലതല പ്രസംഗ മത്സരം സംഘടിപ്പിച്ചു. പരപ്പില്‍ എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി ആഘോഷത്തി​െൻറ ഭാഗമായി എം.എം ഓള്‍ഡ് സ്റ്റുഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. 'സമകാലിക ഇന്ത്യയില്‍ ഗാന്ധിയന്‍ ചിന്തകളുടെ പ്രസക്തി' എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ ഹൈസ്കൂള്‍ വിഭാഗത്തില്‍ അമിക ഷെറിന്‍ (കാലിക്കറ്റ് ഗേള്‍സ് സ്കൂൾ) ഒന്നാമതായി. ഇ. അമിഷക്കാണ് (ആർ.കെ മിഷന്‍ സ്കൂൾ) രണ്ടാം സ്ഥാനം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കാലിക്കറ്റ് ഗേള്‍സിലെ സന മര്‍ഫി ഒന്നാം സ്ഥാനവും ഫാറൂഖ് ഹൈസ്കൂളിലെ എം.എം. ഷമീല്‍ രണ്ടാം സ്ഥാനവും നേടി. പി.പി. ഉമ്മര്‍കോയയുടെ മകന്‍ ഫിറോസ് ഉദ്ഘാടനം ചെയ്തു. എം.എം ഓള്‍ഡ് സ്റ്റുഡൻറ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.പി. ഇമ്പിച്ചമ്മദ് അധ്യക്ഷത വഹിച്ചു. സി.പി. മാമുക്കോയ, ആദം കാതിരിയകത്ത്, എം.വി. ഉറൂജ്, സുഹൈല്‍ അഹമ്മദ്, ഐ.പി. ഉസ്മാന്‍ കോയ, പി. അബൂബക്കർ, ബി.വി. മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.