കോഴിക്കോട്: ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിെൻറ അടിസ്ഥാനത്തിൽ കോഴിക്കോട് കോർപറേഷനുകീഴിൽ സംഘടിപ്പിച്ചു. ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവരുടെ പ്രശ്നങ്ങളും അവ പരിഹരിക്കുന്നതിന് 2018-19 വാർഷിക പദ്ധതിയിൽ ഏറ്റെടുക്കാവുന്ന പദ്ധതി നിർദേശങ്ങളും ചർച്ച ചെയ്തു. കോർപറേഷനുകീഴിൽ 18 വയസ്സിൽ താഴെയുള്ളവർക്ക് ബി.ആർ.സി, 18 കഴിഞ്ഞവർക്ക് ബഡ്സ് റിഹാബിലിറ്റേഷൻ സെൻറർ എന്നിവ തുടങ്ങുക, കുടുംബശ്രീയെപ്പോലെ സ്പെഷൽ കുടുംബശ്രീ വിളിച്ചുകൂട്ടുകയും ഐ.ആർ.ഡി.പി മേള പോലുള്ള വിപണനകേന്ദ്രങ്ങൾ തുടങ്ങാൻ സംവിധാനമൊരുക്കുകയും ചെയ്യുക, ഭിന്നശേഷിക്കാർക്ക് ഗുണനിലവാരമുള്ള സഹായഉപകരണങ്ങളും പഠനോപകരണങ്ങളും ലഭ്യമാക്കുക, പെൻഷനും സാമ്പത്തിക സഹായവും യഥാസമയം കൃത്യമായി ലഭിക്കാനുള്ള നടപടി കൈക്കൊള്ളുക, പി.എച്ച്.സി മുഖേന ഇവർക്ക് സൗജന്യ മരുന്നുവിതരണം നടത്തുക, ദരിദ്രവിഭാഗത്തിൽപെട്ട ഭിന്നശേഷിക്കാരുടെ വീടുകളിൽ സൗജന്യ പൈപ് ലൈൻ എത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ക്രോഡീകരിച്ചു. ഇവക്കാവശ്യമായ ഫണ്ട് പദ്ധതിവിഹിതത്തിൽ കണ്ടുവെക്കാനുള്ള നടപടികൾ തുടർന്ന് സ്വീകരിക്കും. കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അനിത രാജൻ പൊതുസഭ ഉദ്ഘാടനം ചെയ്തു. വർക്കിങ് ഗ്രൂപ് ചെയർപേഴ്സനും കൗൺസിലറുമായ സി.കെ. സീനത്ത് അധ്യക്ഷത വഹിച്ചു. കൗൺസിലർ എം.എം. പത്മാവതി, തെക്കയിൽ രാജൻ, പി. സിക്കന്തർ, സുധ എന്നിവർ സംസാരിച്ചു. ഭിന്നശേഷിക്കാരും രക്ഷിതാക്കളും സംഘടനനേതാക്കളും പൊതുസഭയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.