ഗ്രാസിം ഭൂമി സർക്കാർ ഏറ്റെടുക്കണം

മാവൂർ: ഗ്രാസിം ഭൂമി സർക്കാർ ഏറ്റെടുത്ത് ഉപകാരപ്രദമായ വ്യവസായങ്ങൾ തുടങ്ങണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. അബ്ദുല്ല മാനൊടുകയിൽ അനുശോചന പ്രമേയവും എം. രാഘവൻ സംഘടന റിപ്പോർട്ടും ഇ. നാരായണൻ വാർഷിക വരവു ചെലവ് കണക്കും പി. സുഗതകുമാരി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗം ഉണ്ണിമാമു കൊടിയത്തൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. റിട്ട. എ.ഇ.ഒ എം. മാധവൻ, ഇ. ഗോപാലൻ നായർ, ടി. യശോദ എന്നിവർ സംസാരിച്ചു. കെ.സി. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. എം.ഒ. പ്രകാശ് സ്വാഗതവും തുളസി ഭായ് നന്ദിയും പറഞ്ഞു. ജവഹർ മാവൂർ ക്വാർട്ടറിൽ മാവൂർ: തിരുവള്ളൂർ കടപ്പാടി അഖിലേന്ത്യ സെവൻസ് ഫുട്ബാളിൽ ജവഹർ മാവൂർ ഏകപക്ഷീയമായ മൂന്നു ഗോളിന് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ പരാജയപ്പെടുത്തി ക്വാർട്ടറിൽ കടന്നു. സൗഹൃദ സംഗമം മാവൂർ: മതത്തി​െൻറ അടിസ്ഥാന മൂല്യങ്ങളിൽ ഊന്നി പ്രവർത്തിക്കുന്നതോടൊപ്പം തെറ്റുകളെക്കുറിച്ച് ആത്മവിമർശനങ്ങളും മതസംഘടനകൾ നടത്തണമെന്ന് സമന്വയ ഗിരി ആശ്രമാധിപൻ സ്വാമി ആത്മദാസ് യമി. മാവൂരിൽ സമസ്ത കോഓഡിനേഷൻ പഞ്ചായത്ത് സൗഹൃദ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒട്ടകത്തി​െൻറ കുടൽമാല ശിരസ്സിൽ ഇട്ടവരുടെയും വഴിയിൽ മാലിന്യംകൊണ്ടിട്ട് വിഷമിപ്പിച്ചവരുടെയും ഇടയിൽ ജീവിച്ച് മാനവികതയുടെയും ക്ഷമയുടെയും സന്ദേശം കൈമാറാൻ ധൈര്യം കാണിക്കുകയാണ് പ്രവാചകൻ ചെയ്തെതന്ന് സ്വാമി കൂട്ടിച്ചേർത്തു. മഹല്ല് ഖത്തീബ് എൻ.വി.കെ. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ. മുഹമ്മദ് ബാഖവി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, പി.എസ്. സിജു കാസർകോട് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ഒ.പി.എം. അഷ്റഫ്, പി.എ. ശുക്കൂർ, എം.പി. കരീം എന്നിവർ സംബന്ധിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ എൻ.പി. അഹമ്മദ് സ്വാഗതവും പ്രോഗ്രാം കൺവീനർ ഒ. മമ്മദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.