മേപ്പയൂർ: ചെറുവണ്ണൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ആസ്ഥാനം- സി.എച്ച് സൗധം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഒ. മമ്മു അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പാറക്കൽ അബ്ദുല്ല എം.എൽ.എ ഉപഹാര സമർപ്പണം നടത്തി. ഷിബു മീരാൻ, എസ്.കെ. അസൈനാർ, സി.പി.എ. അസീസ്, കല്ലൂർ മുഹമ്മദലി, എം.കെ. അബ്ദുറഹിമാൻ, കെ.ടി. കുഞ്ഞബ്ദുല്ല മൗലവി, എം.കെ. സുരേന്ദ്രൻ, ആവള ഹമീദ്, വി.കെ. അമ്മദ്, എൻ.എം. കുഞ്ഞബ്ദുല്ല, കരീം കോച്ചേരി, എൻ. അഹമ്മദ് മൗലവി, സി.പി. കുഞ്ഞമ്മദ്, ടി.ടി. കുഞ്ഞമ്മദ്, ഷംലാസ് കുഞ്ഞമ്മദ്, കെ.കെ. നൗഫൽ, കെ.ടി.കെ. കുഞ്ഞമ്മദ്, മൊയ്തു കക്കറ, ഉബൈദ് കുട്ടോത്ത്, മുഹമ്മദലി കോറോത്ത്, പി. നിഷാദ് എന്നിവർ സംസാരിച്ചു. പി.കെ. മൊയ്തീൻ സ്വാഗതവും എം.വി. മുനീർ നന്ദിയും പറഞ്ഞു. ക്വിസ് മത്സരവും വര്‍ണോത്സവവും മേപ്പയൂര്‍: കാവുന്തറ ഇന്ദിര ഗാന്ധി കൾചറല്‍ സെൻറര്‍ ആൻഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ എൽ.പി സ്‌കൂള്‍ വിദ്യാർഥികള്‍ക്ക് ക്വിസ് മത്സരവും നഴ്‌സറി- അംഗൻവാടി കുട്ടികള്‍ക്ക് വര്‍ണോത്സവവും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തില്‍ ഭഗത് തെക്കേടത്ത് (കുറുന്തോടി യു.പി) ഒന്നാം സ്ഥാനവും, അമിത് ജ്യോതി (എസ്.ജി.എം.എസ്.ബി വടകര) രണ്ടാം സ്ഥാനവും, വി.പി. അനുനന്ദ (കാരയാട് ഈസ്റ്റ് എൽ.പി) മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് ട്രോഫിയും കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി. വര്‍ണോത്സവത്തില്‍ 300 കുട്ടികള്‍ 900 ചിത്രങ്ങള്‍ക്ക് നിറം പകര്‍ന്നു. മികച്ച കളറിങ് നടത്തിയ 15 പേര്‍ക്ക് പ്രത്യേക ഉപഹാരവും മറ്റുള്ളവര്‍ക്ക് വിവിധ സമ്മാനങ്ങളും നല്‍കി. ബിജു കാവില്‍, സാജിദ് അഹമ്മദ്, ഇ. മജീദ്, എം. സത്യനാഥന്‍, ടി.പി. ലിജു, എം. രാജന്‍, മനോജ് കാവില്‍, കെ.പി. സത്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.