എറോച്ചാടത്ത്​ റോഡ്​ നിർമാണം നിലച്ചു; ആദിവാസികളുടെ യാത്രക്ലേശം രൂക്ഷം

നന്മണ്ട: പത്താം വാർഡിലുൾപ്പെട്ട ഉവ്വാക്കുളം ഏറോച്ചാടത്ത്മീത്തൽ കോളനി റോഡ് നിർമാണം പാതിവഴിയിൽ നിലച്ചതോടെ പെരിങ്ങോട്മലയിലെ ആദിവാസികളുടെ യാത്രക്ലേശം ഇരട്ടിയായി. 800 മീറ്റർ ദൈർഘ്യം വരുന്ന റോഡിൽ 200 മീറ്റർ കല്ലിട്ടതല്ലാതെ മറ്റു പ്രവൃത്തികളൊന്നും തുടങ്ങിയിട്ടില്ല. മലയോര മേഖലയിലെ ജനത ആശ്രയിക്കുന്ന റോഡാണിത്. വർഷങ്ങൾക്കുമുമ്പ് പാകിയ കല്ല് ഇപ്പോൾ ഇളകിയിരിക്കുന്നത് കാൽനടക്കാരെ അപകടത്തിൽപെടുത്തുന്നു. ഒാേട്ടാറിക്ഷകൾപോലും ഒാടാൻ മടിക്കുന്നതിനാൽ രോഗികളെ കസേരയിൽ ചുമലിലേറ്റി വേണം പ്രധാന റോഡായ എഴുകുളത്തെത്തിക്കാൻ. റോഡ് പൂർണമായാൽ മണങ്ങാടത്ത്മുക്ക്, മരക്കാട്ട്മുക്ക്, മൂലോംമാവ് പ്രദേശങ്ങളിലേക്കുള്ള യാത്ര സുഗമമാകും. നന്മണ്ട 13ലേക്കും എളുപ്പത്തിൽ എത്താൻ കഴിയും. കാലവർഷമായാൽ മഴവെള്ളം നീന്തിക്കടന്നുവേണം യാത്ര ചെയ്യാൻ. കുണ്ടും കുഴിയും തിരിച്ചറിയാതെ പാകിയ കല്ലുകളിലിടിച്ച് കാൽനടക്കാർക്ക് പരിക്കേൽക്കുന്നതും പതിവാണ്. റോഡി​െൻറ ശോച്യാവസ്ഥ കാരണം പലരും രാത്രിയാത്ര ഒഴിവാക്കിയിരിക്കുകയാണ്. റോഡ് ഗതാഗതയോഗ്യമാക്കി കോളനി നിവാസികളുടെ യാത്രക്ലേശം പരിഹരിക്കണമെന്നാണ് ആവശ്യം. പരിസരവാസികളുടെ ഉറക്കംകെടുത്തി വൈദ്യുതി തൂൺ നന്മണ്ട: പരിസരവാസികൾക്ക് പേടിസ്വപ്നമായി വൈദ്യുതി തൂൺ. എഴുകുളം റോഡിൽ വാകേരി താഴത്താണ് പരിസരവാസികളുടെ ഉറക്കംകെടുത്തി വൈദ്യുതി തൂണുള്ളത്. കാക്കൂർ കെ.എസ്.ഇ.ബി സെക്ഷ​െൻറ പരിധിയിൽ വരുന്ന പ്രദേശമാണിത്. തുരുെമ്പടുത്ത് കമ്പി പുറത്തേക്ക് തള്ളിനിൽക്കുന്ന അവസ്ഥയിലാണ് തൂൺ. വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച വൈദ്യുതി തൂണി​െൻറ സിമൻറ് അടർന്നുവീണുകൊണ്ടിരിക്കുകയാണ്. ത്രീഫേസ് ലൈൻ കടന്നുപോകുന്ന തൂൺ ഏതു നിമിഷവും പൊട്ടിവീഴാൻ പരുവത്തിലാണ്. വലിയൊരു ദുരന്തം വന്നുകഴിഞ്ഞാലേ തങ്ങൾ കണ്ണുതുറക്കുകയുള്ളൂവെന്ന ധാർഷ്ട്യമാണ് അധികൃതർക്കെന്നാണ് നാട്ടുകാർ പറയുന്നത്. പ്രശ്നോത്തരിയും പ്രസംഗമത്സരവും നന്മണ്ട: കൂളിപ്പൊയിൽ ചേതന ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി നടത്തിയ പ്രശ്നോത്തരി മത്സരവും പ്രസംഗമത്സരവും ജില്ല ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം കെ. ശശിധരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ടി.കെ. ബാലൻ അധ്യക്ഷത വഹിച്ചു. വി.കെ. ഷിബിൻലാൽ, അഫീഫ, കെ.കെ. റഷീദ്, പി.പി. ഇസ്മായിൽ, എ.ടി. സൈനബ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.