കൊയിലാണ്ടി: മണ്ഡലത്തിലെ നിർധനരായ 12 പെൺകുട്ടികൾക്ക് മംഗല്യ സാഫല്യമേകിയ കൊയിലാണ്ടി മണ്ഡലം അബൂദബി കെ.എം.സി.സിയുടെ സാഫല്യം- 2018 പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അബൂദബി കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം പ്രസിഡൻറ് ബഷീർ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. 12 പെൺകുട്ടികൾക്കുള്ള ഗോൾഡ് സർട്ടിഫിക്കറ്റ് മുനവ്വറലി ശിഹാബ് തങ്ങൾ മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡൻറ് വി.പി. ഇബ്രാഹിംകുട്ടിക്ക് കൈമാറി. അസീസ് കാപ്പാട്, എം.കെ. മുനീർ എം.എൽ.എ, മുസ്‌ലിംലീഗ് സംസ്ഥാന ട്രഷറർ പി.കെ.കെ. ബാവ, എൻ. സുബ്രഹ്മണ്യൻ, ആത്മദാസ് യമി, റഫീഖ് സകരിയ ഫൈസി, സിദ്ദീഖ് അലി രാങ്ങാട്ടൂർ, മഠത്തിൽ അബ്ദുറഹ്മാൻ, എം. അഹമ്മദ് കോയ ഹാജി, അഷ്‌റഫ് കോട്ടക്കൽ, കെ. ആലിക്കോയ, നൗഷാദ് പൊയിൽക്കാവ്, അലി കൊയിലാണ്ടി. എൻ.പി. അമ്മദ് ഹാജി, എ.പി. റസാഖ്, സി. ഹനീഫ മാസ്റ്റർ, പി.വി. അസീസ്, സമദ് പൂക്കാട്, എ. അസീസ്, എം.പി. മൊയ്തീൻകോയ എന്നിവർ സംസാരിച്ചു. റഷീദ് വെങ്ങളം സ്വാഗതവും ഷരീഫ് നന്ദിയും പറഞ്ഞു. കുടുംബസദസ്സ് സി. മമ്മൂട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം വനിത ലീഗ് പ്രസിഡൻറ് പി. റശീദ അധ്യക്ഷത വഹിച്ചു. പയ്യോളി മുനിസിപ്പൽ ചെയർപേഴ്സൻ കുൽസു, ജില്ല വനിത ലീഗ് വൈസ് പ്രസിഡൻറ് ആമിന, ഡാനിഷ് തിക്കോടി, സറീന തിക്കോടി, ബൽക്കീസ് മുസ്തഫ, സുബൈദ, മറിയം, സുഹറ മെഹബൂബ്, വി.സി. നുസ്റത്ത്, ശ്രീജ കണ്ടിയിൽ, അഫ്സ മനാഫ്, ഷാഹിദ താവണ്ടി, റംലത്ത്, കെ. ശ്രീജ, സുമ, കെ.ടി.വി. റഹ്മത്ത്, എ.പി. റഹ്മത്ത്, ആസ്യ, മൈമൂന എന്നിവർ സംസാരിച്ചു. റസീന ഷാഫി സ്വാഗതവും ജമീല നെേല്യടത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.