ഉള്ള്യേരി: സംസ്ഥാന പാതയില്‍ കൊയിലാണ്ടിക്കും ഉള്ള്യേരിക്കും ഇടയില്‍ കണയങ്കോട് കുട്ടോത്ത് ബസ് സ്റ്റോപ്പിനു സമീപത്തെ അപകട വളവ് നിവര്‍ത്താന്‍ ഇനിയും നടപടിയായില്ല. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി അപകടങ്ങളാണ് ഈ ഭാഗത്ത് ഉണ്ടായത്. ബസില്‍ ബൈക്ക് ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചതുള്‍പ്പെടെയുള്ള അപകട മരണങ്ങളും നടന്നിട്ടുണ്ട്. പുഴയോട് ചേര്‍ന്നുകിടക്കുന്ന ഈ ഭാഗത്തെ വളവ് നിവര്‍ത്തണമെന്ന് ആവശ്യപ്പെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് കോൺഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെ ഉപവാസം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന്, തഹസില്‍ദാര്‍ അടക്കമുള്ള സംഘം സ്ഥലം സന്ദര്‍ശിക്കുകയും റോഡിെൻറ വീതികൂട്ടി വളവു നിവര്‍ത്താന്‍ നടപടികള്‍ എടുക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ഇതുസംബന്ധിച്ചു ഒരുനീക്കവും ഉണ്ടായില്ല. ഒരുഭാഗത്ത് കുത്തനെയുള്ള പാറക്കെട്ടാണ് വളവ് നിവര്‍ത്താന്‍ തടസ്സമായി നില്‍ക്കുന്നത്. അേതസമയം സ്ഥലം ഏറ്റെടുക്കേണ്ട കാര്യം ഇല്ലാത്തതിനാല്‍ അധികൃതര്‍ മനസ്സുവെച്ചാല്‍ പരിഹരിക്കാവുന്ന വിഷയവും ആണ്. കഴിഞ്ഞ ദിവസം ടിപ്പറില്‍ സ്കൂട്ടര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കോക്കല്ലൂര്‍ സ്വദേശിയായ യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു. േപ്രാജക്ടര്‍ ഉദ്ഘാടനം ഉള്ള്യേരി: ഉള്ളൂര്‍ ഗ്രാമീണ ഗ്രന്ഥശാലക്ക് ലൈബ്രറി കൗണ്‍സില്‍ അനുവദിച്ച പ്രോജക്ടര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ഷാജി ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം പ്രസന്ന തച്ചോണ്ട അധ്യക്ഷത വഹിച്ചു. കെ. ഭാസ്കരന്‍, ടി.കെ. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.