ലഹരി വിരുദ്ധ ബോധവത്​കരണം

ബാലുശ്ശേരി: കിനാലൂർ പൂവമ്പായി എ.എം.എച്ച്.എസിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ കിനാലൂർ അങ്ങാടിയിൽ ലഹരിവിരുദ്ധ ബോധവത്കരണം നടത്തി. ലഘുലേഖ വിതരണവും നടത്തി. കോഒാഡിനേറ്റർമാരായ പി.ടി. ഷംസുദ്ദീൻ, ലേഖ ടീച്ചർ എന്നിവർ നേതൃത്വം നൽകി. വർണോത്സവം ചേമഞ്ചേരി: റിപ്പബ്ലിക് ദിനാഘോഷങ്ങളുെട ഭാഗമായി ഗ്രാമപഞ്ചായത്തും പൂക്കാട് കലാലയവും 'വർണോത്സവം' ചിത്രരചന മത്സരം നടത്തി. 500ഒാളം കുട്ടികൾ പെങ്കടുത്തു. ഷൈജു നടുവത്തൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് അശോകൻ കോട്ട് അധ്യക്ഷത വഹിച്ചു. ശിൽപി ബാലൻ താനൂർ, യു.കെ. രാഘവൻ, വി.വി. മോഹനൻ, എ.കെ. രമേശ്, കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. വർണോത്സവത്തി​െൻറ ഭാഗമായി നാടി​െൻറ വിവിധ ദൃശ്യങ്ങൾ ചിത്രകാരന്മാരായ ഹാറൂർ അൽ ഉസ്മാൻ, പ്രശാന്ത് കൊറ്റിയോട്ട്, സുരേഷ് ഉണ്ണി, കെ.വി. ബിജു, പി.കെ. പ്രശാന്ത്കുമാർ, സുരേഷ് പത്മനാഭൻ, സുജേഷ് എന്നിവർ ഒാപൺ കാൻവാസിൽ പകർത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.