എകരൂല്‍: ഇയ്യാട് മഹാത്മ ഗാന്ധി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ഗാന്ധിജി അനുസ്മരണ യോഗം ഉണ്ണികുളത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന വി.പി. മാധവന്‍ വൈദ്യരുടെ നിര്യാണത്തെ തുടര്‍ന്ന്‍ മാറ്റിവെച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ഒന്നാം വാര്‍ഷികം എകരൂല്‍: ഇരുമ്പോട്ടുപൊയിലില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാനവാടിയുടെ ഒന്നാംവാര്‍ഷികം ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം പുരുഷന്‍ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ് അധ്യക്ഷത വഹിച്ചു. ടി.സി. രമേശന്‍ , ബബീഷ് ഉണ്ണികുളം, സുജിത്ത്, സുജാത എന്നിവര്‍ സംസാരിച്ചു. വനിത എസ്.ഐ സെലക്ഷനില്‍ ഒന്നാം റാങ്ക് നേടിയ സ്വാതിലക്ഷ്മിയെ അനുമോദിച്ചു. പി.സി. അഭിലാഷ് സ്വാഗതവും പി.സി. സുരേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.