ബി സോൺ കലോത്സവം മടപ്പള്ളി ഗവ. കോളജിൽ

ബി സോൺ കലോത്സവം മടപ്പള്ളി ഗവ. കോളജിൽ വടകര: കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂനിയൻ ബി സോൺ കലോത്സവം 'ഗോർണിക്ക -2018' ഫെബ്രുവരി മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിൽ വടകര മടപ്പള്ളി ഗവ. കോളജിൽ നടക്കും. നൂറിൽപ്പരം േകളജുകളിൽനിന്നായി മൂവായിരത്തിലേറെ കലാപ്രതിഭകൾ 95 ഇനങ്ങളിലായി മാറ്റുരക്കുന്ന കലോത്സവത്തി​െൻറ വിജയത്തിനായി സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. അഞ്ചു വർഷത്തിന് ശേഷമാണ് കടത്തനാടി​െൻറ സ്വന്തം കലാലയമായ മടപ്പള്ളി കോളജ് കലോത്സവത്തിനു ആതിഥ്യമരുളുന്നത്. ഈ മാസം 27ന് ആരംഭിച്ച മത്സരാർഥികളുടെ രജിസ്ട്രേഷൻ 30നു വൈകീട്ട് അഞ്ചുവരെ തുടരും. കലോത്സവത്തിൽ പങ്കെടുക്കുന്ന ജില്ലയിലെ എല്ലാ കോളജുകളിലെയും യൂനിയൻ ചെയർമാൻ, യൂനിവേഴ്‌സിറ്റി യൂനിയൻ കൗൺസിലർമാർ, സ്റ്റാഫ് അഡ്വൈസർ എന്നിവരുടെ യോഗം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മടപ്പള്ളി കോളജിൽ ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.