ജനതാദൾ: മുന്നണിമാറ്റത്തിന്​ അംഗീകാരം

ജനതാദൾ: മുന്നണിമാറ്റത്തിന് അംഗീകാരം കോഴിക്കോട്: െഎക്യമുന്നണിയുമായുള്ള ബന്ധം വിച്ഛേദിക്കാൻ ജനതാദൾ (യു) സംസ്ഥാന കമ്മിറ്റിയും കൗൺസിലുമെടുത്ത തീരുമാനത്തിന് പാർട്ടി കോഴിക്കോട് ജില്ല കൗൺസിൽ അംഗീകാരം നൽകി. ജില്ലപ്രസിഡൻറ് മനയത്ത് ചന്ദ്ര​െൻറ അധ്യക്ഷതയിൽ ചേർന്ന ജില്ലകൗൺസിൽ യോഗം സംസ്ഥാന പ്രസിഡൻറ് എം.പി. വീരേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. പാർട്ടി യു.ഡി.എഫ് വിട്ടത് കേരള രാഷ്ട്രീയത്തി​െൻറ അനിവാര്യതയായിരുെന്നന്നും കൂടുതൽ ആർജവത്തോടെ പാർട്ടി കെട്ടിപ്പടുക്കാൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ജനറൽ ഷെയ്ക്ക് പി. ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. ഫെബ്രുവരി 15നകം നിയോജകമണ്ഡലം കൗൺസിലുകൾ വിളിച്ചുചേർത്ത് തീരുമാനങ്ങൾ വിശദീകരിക്കാൻ തീരുമാനിച്ചു. വി. കുഞ്ഞാലി, എം.കെ. ഭാസ്കരൻ, കെ. ശങ്കരൻ, പി. കിഷൻചന്ദ്, ഭാസ്കരൻ കൊഴുക്കല്ലൂർ, എ.ടി. ശ്രീധരൻ, വി. കൃഷ്ണദാസ്, പി.എം. തോമസ്, ദിനേശൻ പനങ്ങാട്, പി.കെ. ബാലൻ, എം.പി. വിജയൻ, വി.പി. മോഹനൻ, ഉള്ള്യേരി കെ. ദിവാകരൻ, കെ.ടി. സുനി, കെ.കെ. സദാനന്ദൻ, കെ.ടി. കൃഷ്ണൻ, ടി.കെ. സൗമീന്ദ്രൻ, എ. സുബൈർ, സന്തോഷ് കുറുെമ്പായിൽ, അഡ്വ. ആർ.എൻ. രഞ്ജിത്, എം.പി. ശിവാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. പടം: ct 1 ജനതാദൾ (യു) ജില്ലകൗൺസിൽ യോഗം സംസ്ഥാന പ്രസിഡൻറ് എം.പി. വീരേന്ദ്രകുമാർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.