കോഴിക്കോട്: പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് മാറ്റ്ലാബ് പരിശീലനത്തിന് നടത്തുന്നു. സി-.ഡിറ്റിെൻറ തിരുവനന്തപുരത്തുള്ള സൈബർശ്രീ സെൻററിൽ നൽകുന്ന പരിശീലനത്തിന് ഇലക്േട്രാണിക്സ്, ഇലക്ട്രിക്കൽ, കംപ്യൂട്ടർ സയൻസ്, ഐ.ടി., അപ്ലൈഡ് ഇലക്േട്രാണിക്സ് എന്നിവയിൽ എൻജിനീയറിങ് ബിരുദം, എം.സി.എ, എം.എസ്.സി (കംപ്യൂട്ടർ സയൻസ്) പാസായവർ, പ്രസ്തുത കോഴ്സുകൾ പൂർത്തീകരിച്ചവർ എന്നിവർക്കും ബി.എസ്സി (കമ്പ്യൂട്ടർ സയൻസ്, ഇലക്േട്രാണിക്സ്) പാസായവർക്കും പങ്കെടുക്കാം. പ്രായം 20നും 26 നും മധ്യേ. വിശദവിവരങ്ങളും അപേക്ഷഫോറവും വെബ്സൈറ്റിൽ ലഭ്യമാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനുവരി 30ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സൈബർശ്രീ സെൻറർ, സി-.ഡിറ്റ്, പൂർണിമ, ടി.സി 81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം- 695014 എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം. അപേക്ഷ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജനുവരി 27ന് മുമ്പായി ലഭിക്കണം. അപേക്ഷകൾ സ്കാൻ ചെയ്ത് www.cybersri.org എന്ന വിലാസത്തിലേക്ക് ഇ--മെയിൽ അയക്കാം. വിശദാംശങ്ങൾക്ക് ഫോൺ 0471 2323949
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.