കോഴിക്കോട്​ ഡി.ഇ.ഒ ഒാഫിസ്​ പ്രവർത്തനം കുത്തഴിഞ്ഞെന്ന്​ ധനകാര്യ പരിശോധന വിഭാഗം

കോഴിക്കോട്: ജില്ല വിദ്യാഭ്യാസ ഒാഫിസിലെ പ്രവർത്തനങ്ങൾ കുത്തഴിഞ്ഞതായി ധനകാര്യ പരിശോധന വിഭാഗത്തി​െൻറ കണ്ടെത്തൽ. നഗരത്തിലെ എയ്ഡഡ് വിദ്യാലയത്തിലെ അധ്യാപികയുടെ നിയമനാംഗീകാരവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ധനവകുപ്പ് വിദ്യാഭ്യാസവകുപ്പിന് നൽകിയ റിപ്പോർട്ടിലാണ് കോഴിക്കോട് ഡി.ഇ.ഒ ഒാഫിസിലെ തിരിമറികൾ അക്കമിട്ട് നിരത്തുന്നത്. അധ്യാപിക ജോലിചെയ്യാത്ത കാലത്തും നിയമനാംഗീകാരം നൽകിയതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനും ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ നിർദേശിച്ചു. ബിവൺ െസക്ഷൻ ക്ലർക്ക് അനിൽ സാം, ജൂനിയർ സൂപ്രണ്ട് െക.സി. നിർമല, പേഴ്സനൽ അസിസ്റ്റൻറ് പി. അജിത് കുമാർ എന്നിവരെ സസ്പെൻഡ് ചെയ്യാനും നിർേദശമുണ്ട്. ക്രമക്കേട് നടന്ന സമയത്ത് ഡി.ഇ.ഒ ആയിരുന്ന എം. പ്രസന്നകുമാരിക്കെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. പ്രൈവറ്റ് സ്കൂളിൽ ജോലിചെയ്ത മാസങ്ങളുമുൾപ്പെടുത്തി നിയമനാംഗീകാരം നൽകിയതിനാൽ 1070846 രൂപ അധ്യാപിക അനധികൃതമായി കൈപ്പറ്റിയതായും റിപ്പോർട്ടിലുണ്ട്. ഇൗ തുക 18 ശതമാനം പലിശയോെട നാല് ഉദ്യോഗസ്ഥരിൽനിന്ന് തിരിച്ചുപിടിക്കണമെന്നും വിജിലൻസ് അന്വേഷണം വേണെമന്നും ധനകാര്യവകുപ്പ് ശിപാർശ ചെയ്യുന്നു. കോഴിേക്കാട് ഡി.ഇ ഒാഫിസിൽ രജിസ്റ്ററുകൾ സൂക്ഷിക്കുന്നത് ചട്ടപ്രകാരമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. തപാൽ രജിസ്റ്ററിൽ നമ്പർ മാത്രമാണിടുന്നത്. വിഷയമോ മറ്റോ രേഖപ്പെടുത്തുന്നില്ല. വിതരണ രജിസ്റ്റർ നിശ്ചിത മാതൃകയിലല്ല ഉപയോഗിക്കുന്നത്. രജിസ്റ്ററുകൾ കൃത്യമായി എഴുതാത്തത് ക്രമക്കേടുകൾക്ക് കളമൊരുക്കാനാണെന്ന് ധനകാര്യപരിശോധന വിഭാഗം ചൂണ്ടിക്കാട്ടുന്നു. സംഘടിതമായ ഗൂഢാലോചന നടത്തി അനധികൃതമായി നിയമനം നൽകുകയും തെളിവ് നശിപ്പിക്കുകയുമാണ് ഉദ്യോഗസ്ഥർ ചെയ്തത്. ചട്ടപ്രകാരമല്ലാതെ ഫയൽ തീർപ്പാക്കുകയും പിന്നീട് ഇൗ ഫയൽ നശിപ്പിക്കുകയും ചെയ്ത സെക്ഷൻ ക്ലർക്കിനെതിരെ രൂക്ഷമായ പരാമർശങ്ങളാണുള്ളത്. ക്ലർക്കെന്ന നിലയിൽ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഇദ്ദേഹം പരാജയപ്പെട്ടുവെന്നും കുറ്റപ്പെടുത്തുന്നു. കീഴ്ജീവനക്കാരുടെ വീഴ്ചകൾ കെണ്ടത്തേണ്ട പേഴ്സനൽ അസിസ്റ്റൻറും മനപ്പൂർവം വീഴ്ച വരുത്തി. അധ്യാപികയുടെ നിയമനാംഗീകാരവുമായി ബന്ധപ്പെട്ട് ത​െൻറ ഭാഗം ന്യായീകരിക്കാൻ സത്യവിരുദ്ധമായ കാര്യങ്ങളാണ് എഴുതിനൽകിയത്. നിയമനാംഗീകാരവുമായി ബന്ധപ്പെട്ട രേഖകൾ വേണ്ടരീതിയിൽ പരിശോധിക്കാതെ നിയമനാംഗീകാരം െകാടുത്തതാണ് റിട്ട. ഡി.ഇ.ഒ പ്രസന്നകുമാരിയുടെ കുറ്റം. ഇവ ഗുരുതരമാണെന്നും ധനകാര്യ പരിശോധന വിഭാഗം വ്യക്തമാക്കുന്നു. സി.പി. ബിനീഷ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT