കോഴിക്കോട്: ഇൗമാസം 20നും 21നും കടലുണ്ടിയിൽ നടക്കും. കടലുണ്ടി നവധാര പാലിയേറ്റിവ് കെയർ ക്ലിനിക്കിെൻറ ആതിഥേയത്വത്തിലാണ് സംഗമമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 59 പാലിയേറ്റിവ് കെയർ ക്ലിനിക്കുകളിൽ കിടപ്പുരോഗികൾക്ക്വേണ്ടി സേവനമനുഷ്ഠിക്കുന്നവരാണ് സംഗമത്തിനെത്തുക. ഇൗ ക്ലിനിക്കുകളുടെ ജില്ലതല കൂട്ടായ്മയായ കോഴിക്കോട് ഇനീഷ്യേറ്റിവ് ഇൻ പാലിയേറ്റിവ് കെയറിെൻറ (കിപ്) നേതൃത്വത്തിലാണ് വളൻറിയർമാർ ഒത്തുചേരുന്നത്. 20ന് രാവിലെ വി.െക.സി. മമ്മത് കോയ എം.എൽ.എ ഉദ്ഘാടനം െചയ്യും. കിപ് ചെയർമാൻ ടി.എം. അബൂബക്കർ, ജനറൽ സെക്രട്ടറി വി.എം. മാത്യു, ഉദയൻ കാർേക്കാളി, മുരളീധര ഗോപൻ എന്നിവർ പെങ്കടുത്തു. അറ്റ്ലസ് രാമചന്ദ്രന് നീതി നൽകണം -പൗരസമാജം കേരള കോഴിക്കോട്: ദുബൈ ജയിലിൽ കഴിയുന്ന സ്വർണവ്യാപാരി അറ്റ്ലസ് രാമചന്ദ്രെൻറ മോചനത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇടപെടണെമന്ന് പൗരസമാജം കേരള ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. രാമചന്ദ്രന് നീതികിട്ടാനായി പൗരസമാജം പ്രക്ഷോഭങ്ങൾക്കും നിയമനടപടികൾക്കും ഒരുങ്ങുകയാെണന്ന് സംസ്ഥാന പ്രസിഡൻറ് രാമദാസ് വേങ്ങേരി, െക.എ. ലൈല, ടി.വി. ബാലൻ പുല്ലാളൂർ, റൂബി ജോയ്, കെ. സുബൈദ, എ.എം. ഭാസ്കരൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.