സീറോവേസ്​റ്റ്​ കോഴിക്കോട്: മാലിന്യശേഖരണത്തിന് ഭൂമി അനുവദിക്കാൻ വകുപ്പുകൾക്ക് നിർ​േദശം

കോഴിക്കോട്: വിവിധ വകുപ്പുകളുടെ കീഴിൽ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമി സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിക്കായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് താൽക്കാലികമായി വിട്ടുനൽകാൻ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലകലക്ടർ ഉത്തരവിട്ടു. മാലിന്യസംഭരണകേന്ദ്രം ഒരുക്കുന്നതിനായി 10 സ​െൻറ് ഭൂമി അനുവദിക്കാനാണ് ഉത്തരവ്. അതത് വകുപ്പുകളുടെ ജില്ല ഓഫിസർ, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസർ എന്നിവർ ചേർന്ന് സ്ഥലം കണ്ടെത്തേണ്ടതും ഒരു മാസത്തിനകം കൈമാറേണ്ടതുമാണ്. ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കലക്ടർ യു.വി. ജോസ് അറിയിച്ചു. പൊതുമരാമത്ത്, റവന്യൂ, പട്ടികജാതി, ആരോഗ്യം, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മ​െൻറ് കോർപറേഷൻ, ജലസേചനം വകുപ്പുകൾക്കാണ് നിർേദശം നൽകിയത്. കക്കോടി, ചേളന്നൂർ, ഉണ്ണികുളം, നരിക്കുനി, മടവൂർ, ചേങ്ങോട്ട്കാവ്, തിക്കോടി, തുറയൂർ, ചെക്യാട്, ഓമശ്ശേരി, പെരുവയൽ, തിരുവള്ളൂർ, കായണ്ണ, കുന്ദമംഗലം, കടലുണ്ടി, ഉള്ള്യേരി, നന്മണ്ട, കാക്കൂർ, നടുവണ്ണൂർ, തൂണേരി പഞ്ചായത്തുകൾക്കും മുക്കം, രാമനാട്ടുകര മുനിസിപ്പാലിറ്റികൾക്കുമാണ് സ്ഥലം വിട്ടുനൽകേണ്ടത്. മാലിന്യസംസ്കരണത്തിലെ അപര്യാപ്തത ജില്ലയിൽ പകർച്ചവ്യാധികൾ പടരുന്നതിന് വഴിയൊരുക്കുന്നുവെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാലിന്യനിർമാർജനത്തി​െൻറ കാര്യത്തിൽ ജില്ലഭരണകൂടം ശക്തമായ ഇടപെടലിന് മുതിരുന്നത്. ജനുവരി ഒന്ന് മുതൽ കോഴിക്കോടിനെ മാലിന്യമുക്തമാക്കാനുള്ള പദ്ധതിയിലൂടെ മാലിന്യശേഖരണം തുടങ്ങാൻ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ജില്ലഭരണകൂടം നിർേദശം നൽകിയിരുന്നു. എന്നാൽ, മാലിന്യം സൂക്ഷിക്കുന്നതിന് പര്യാപ്തമായ സ്ഥലമോ കെട്ടിടമോ കൈവശമില്ലെന്ന കാരണത്താൽ പല തദ്ദേശഭരണ സ്ഥാപനങ്ങളും ഇതിന് തയാറായിരുന്നില്ല. പ്രാദേശികമായ എതിർപ്പുകളും ഏറെയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥലം ലഭ്യമാക്കാൻ ജില്ലഭരണകൂടം മുന്നിട്ടിറങ്ങിയത്. വിവിധ വകുപ്പുകളുടെ കൈവശമുള്ള വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നതും അടുത്തൊന്നും മറ്റാവശ്യങ്ങൾക്ക് നീക്കിവെച്ചിട്ടില്ലാത്തതുമായ ഭൂമിയാണ് താൽക്കാലികമായി നൽകാൻ നിർേദശിച്ചിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം അതത് വകുപ്പിന് തന്നെയായിരിക്കും. ദീർഘകാലാടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങൾ അനുയോജ്യമായ മറ്റ് സ്ഥലം കണ്ടെത്തി മാലിന്യശേഖരണസൗകര്യം ഒരുക്കണമെന്നും ഉത്തരവിലുണ്ട്. മാലിന്യശേഖരണം ഫെബ്രുവരി 15ന് മുമ്പ് ആരംഭിക്കണമെന്ന് കലക്ടർ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT