വിജയികളെ അനുമോദിച്ചു

നാദാപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജേതാക്കളായ നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികളെ സ്കൂൾ മാനേജ്മ​െൻറും പി.ടി.എയും സ്റ്റാഫും അനുമോദിച്ചു. നാദാപുരം ടൗണിൽ വിജയികളെ ആനയിച്ച് ഘോഷയാത്ര നടത്തി. ജില്ലപഞ്ചായത്ത് അംഗം അഹമദ് പുന്നക്കൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ. നാമു, പ്രിൻസിപ്പൽ സി.കെ. അബ്ദുൽ ഗഫൂർ, ഹെഡ്മാസ്റ്റർ ഇ. സിദ്ദിഖ്, മണ്ടോടി ബഷീർ, എൻ.കെ. സലിം, പി. മുനീർ, എൻ. ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി. ഹൈസ്കൂൾ വിഭാഗം അറബിക് നാടകം, ഇംഗ്ലീഷ് കഥ രചന, ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് പ്രസംഗം, ഇംഗ്ലീഷ് പദ്യം ചൊല്ലൽ എന്നിവയിലാണ് എ ഗ്രേഡ് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.