മാലിന്യ സംസ്​കരണത്തിൽ പുതുവഴിയായി വടകരയുടെ സീറോ വേസ്​​റ്റ് പദ്ധതി

-- കുടുംബശ്രീ സംരഭക ഗ്രൂപ് രൂപവത്കരിച്ചാണ് മാലിന്യസംസ്കരണ പദ്ധതി നടപ്പാക്കുന്നത് വടകര: നഗര മാലിന്യ സംസ്കരണത്തിനായി വടകര നഗരസഭ ആവിഷ്കരിച്ച 'ക്ലീൻസിറ്റി -ഗ്രീൻസിറ്റി, സീറോേവസ്റ്റ് വടകര' പദ്ധതി ശ്രദ്ധപിടിച്ചുപറ്റുന്നു. കുടുംബശ്രീ മാലിന്യസംസ്കരണ സംരഭക ഗ്രൂപ് രൂപവത്കരിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. മുനിസിപ്പാലിറ്റിയിലെ 47 വാർഡുകളിലേയും അജൈവമാലിന്യങ്ങൾ പൂർണമായി ശേഖരിച്ച് സംസ്കരണത്തിന് അയക്കുന്നതോടെ 60 പേർക്ക് ഉപജീവനത്തിനായി വഴിയും ഒരുങ്ങി. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവർഷം ജൂൺ മാസത്തിൽ രാഷ്ട്രീയ-സാംസ്കാരിക സന്നദ്ധ സംഘടന പ്രതിനിധികളെ വിളിച്ചുചേർത്ത് മുനിസിപ്പൽ തല മോണിറ്ററിങ് കമ്മിറ്റി, വാർഡ് മോണിറ്ററിങ് കമ്മിറ്റി എന്നിവ രൂപവത്കരിച്ചു. വാർഡ്സഭ ശിപാർശക്ക് ശേഷം ഇൻറർവ്യൂ ചെയ്ത് റാങ്ക് ലിസ്റ്റ് ഉണ്ടാക്കിയാണ് മാലിന്യം ശേഖരിക്കുന്നതിന് 60 പേരെ തിരഞ്ഞെടുത്തത്. േപ്രാജക്ട് എക്സിക്യൂട്ടിവ് എന്നാണിവരെ വിളിക്കുന്നത്. ഓരോ ക്ലസ്റ്ററിനും ഒരു ലീഡർ, പരമാവധി അഞ്ചുപേരുള്ള ശുചിത്വസേന, വാർഡ് തലത്തിൽ ഒരു ഗ്രീൻവാർഡ് ലീഡർ എന്നിങ്ങനെ വിപുലമായ മുന്നൊരുക്കങ്ങൾ നടത്തി. ഒന്നാംഘട്ടത്തിൽ തുമ്പൂർമുഴി കമ്യൂണിറ്റി കമ്പോസ്റ്റിങ് സംവിധാനം പുതിയ ബസ്റ്റാൻഡ്, പഴയ ബസ്റ്റാൻഡ്, ഗവ. ആശുപത്രി, മുനിസിപ്പൽ ഓഫിസ് എന്നിവിടങ്ങളിലായി സ്ഥാപിക്കും. അജൈവ മാലിന്യങ്ങളായ പാഴ്വസ്തുക്കൾ തുണിസഞ്ചികളിലോ മറ്റു സംവിധാനങ്ങളിലോ സൂക്ഷിച്ചുവെക്കണം. ഓരോ സഞ്ചിയിലും പ്ലാസ്റ്റിക്കുകൾ, പേപ്പറുകൾ, ഗ്ലാസ് കുപ്പികൾ, തുണികൾ, ട്യൂബ്, -ബൾബ്, -ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ചെരിപ്പ്,- ബാഗ്, -റബർ തുടങ്ങിയവ പ്രത്യേകമായി സൂക്ഷിക്കണം. മാലിന്യം ശേഖരിക്കുന്നതിന് പ്രതിമാസം യൂസർ ഫീസായി വീടുകളിൽനിന്ന് 50, കച്ചവട സ്ഥാപനങ്ങളിൽനിന്ന് 100 രൂപവീതവും വാങ്ങി റസീതി നൽകും. 2018-19 വർഷത്തിലെ ശുചിത്വ പുരയിടം, ശുചിത്വ ക്ലസ്റ്റർ, ശുചിത്വ വാർഡ്, ശുചിത്വ സ്ഥാപനം, ശുചിത്വ വിദ്യാലയം, എന്നിവർക്കായി സ്വർണ നാണയങ്ങളും പുരസ്കാരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.