പേരാമ്പ്ര: കക്കറമുക്ക് തോട്ടുവയലിൽ ഒരേക്കറോളം സ്ഥലത്ത് നെൽകൃഷിയിറക്കുകയാണ് ചെറുവണ്ണൂർ ഗവ. ഹൈസ്കൂൾ വിദ്യാർഥികൾ. വിദ്യാലയത്തിലെ കാർഷികക്ലബാണ് ജൈവകൃഷിയിറക്കുന്നത്. ഈ നെല്ല് വിൽപന നടത്തി പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തും. നടീൽ ഉത്സവം ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ഉദ്ഘാടനം ചെയ്തു. നിലമൊരുക്കൽ, വിത്തിടൽ, ഞാറ് നടൽ തുടങ്ങി എല്ലാ പ്രവർത്തനങ്ങളും വിദ്യാർഥികളാണ് ചെയ്തത്. പി.ടി.എ പ്രസിഡൻറ് ടി. മനോജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ബിജു മുതിർന്നകർഷകരെ ആദരിച്ചു. ഗായകൻ അജയ് ഗോപാൽ മുഖ്യാതിഥിയായിരുന്നു. ജമീല പുതിയോട്ട് കണ്ടി, ഹെഡ്മിസ്ട്രസ് പി.പി. പ്രഭാവതി, എം. സമീർ, എൻ. രേഷ്മ, സി.എം. ബാബു, എം.കെ. സുരേന്ദ്രൻ, പി.സി. നിധീഷ്, എൻ.കെ. വത്സൻ, പി.കെ. എം. ബാലകൃഷ്ണൻ, കെ.കെ. നൗഫൽ, മാലേരി മൊയ്തു, സി.എച്ച്. സനൂപ്, ബാബു പിലാത്ത്, കെ.ടി. നാരായണൻ, അശോകൻ നാഗം പുതുക്കുടി, രതി കുന്നത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.