പേരാമ്പ്ര: വിമുക്തഭടന്മാരുടെ കൂട്ടായ്മ 'ജയ് ജവാൻ'എക്സ് സർവിസ്മെൻ യൂനിറ്റ് കിഴക്കൻ പേരാമ്പ്രയിൽ തരിശ് പാടത്ത് കൃഷിയിറക്കിയ നെല്ലിെൻറ വിളവെടുപ്പ് ഞായറാഴ്ച രാവിലെ 10.30ന് വളയം കണ്ടത്തിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാല് ഏക്കർ സ്ഥലത്താണ് 27 പേർ അംഗങ്ങളായ കൂട്ടായ്മ കൃഷിയിറക്കിയത്. 300 വാഴകളും കൃഷിയിറക്കിയിട്ടുണ്ട്. പ്രായം ചെന്ന കർഷകൻ കനിയനെ ചടങ്ങിൽ ആദരിക്കും. എൻ. ബാബുരാജൻ, എം.ജി. ഗോപാലകൃഷ്ണൻ, പി.കെ. പ്രേമരാജൻ, പി. മോഹനൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.