ചരിത്രമുറങ്ങുന്ന നഗരം ചി​ത്രത്തിലൂടെ

കോഴിക്കോട്: കോഴിക്കോടി​െൻറ ഇന്നലെകൾ കാട്ടിത്തരുന്ന ചിത്രപ്രദർശനത്തിന് തുടക്കം. സ​െൻറ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ 225ാം വാർഷികേത്താടനുബന്ധിച്ചാണ് ചരിത്രകാഴ്ചകൾ നിരത്തിയത്. പി. മുസ്തഫ, പുനലൂർ രാജൻ, പി. അഭിജിത്ത് എന്നിവരുെട ഫോേട്ടാകളും കോഴിക്കോടൻ സ്കെച്ചുകളും പ്രദർശനത്തിലുണ്ട്. ഒരു നൂറ്റാണ്ട് മുമ്പുള്ള നഗരത്തിലെ ജീവിതവും ചിത്രരൂപത്തിൽ കാഴ്ചക്കാർക്കായി ഒരുക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ, കർഷകർ, സ്ത്രീകൾ എന്നിവരുടെ വേഷവിധാനങ്ങളും മാനാഞ്ചിറയും ഫറോക്ക് പാലത്തി​െൻറ ഉദ്ഘാടനവുമെല്ലാം ഒപ്പിയെടുത്തിട്ടുണ്ട്. കോർപറേഷൻ സ്റ്റേഡിയം നിറഞ്ഞുകവിയുന്ന ഫുട്ബാൾ ഭ്രാന്തും നെഹ്റു കപ്പ് മത്സരത്തി​െൻറ ടിക്കറ്റിനായുള്ള അന്തമില്ലാത്ത വരിയും പി. മുസ്തഫയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾക്ക് നിറംപകരുന്നു. വൈക്കം മുഹമ്മദ് ബഷീർ, എം.ടി, പ്രേംനസീർ തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങളാണ് പുനലൂർ രാജേൻറതായുള്ളത്. 'മാധ്യമം' സീനിയർ േഫാേട്ടാഗ്രാഫർ പി. അഭിജിത്തി​െൻറ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. ജീവിതത്തിലാദ്യമായി കടൽ കണ്ട മണിപ്പൂരിലെ വിപ്ലവ നായിക ഇറോം ശർമിളയും ട്രാൻസ്ജെൻഡറുകളുടെ വ്യത്യസ്ത ഭാവങ്ങളുമാണ് സ​െൻറ് ജോസഫ്സിലെ പൂർവ വിദ്യാർഥി കൂടിയായ അഭിജിത്തി​െൻറ ചിത്രങ്ങൾ. േകരള ജെസ്യൂട്ട് പ്രൊവിൻഷ്യാൽ ഫാ. എം.കെ. ജോർജ് പ്രദർശനം ഉദ്ഘാടനം ചെയ്തു. ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ. സുരേഷ് കുമാർ മുഖ്യാതിഥിയായിരുന്നു. പ്രധാനാധ്യാപകൻ തോമസ് മാത്യു അധ്യക്ഷത വഹിച്ചു. മ്യൂസിയം കമ്മിറ്റി കൺവീനർ രാജു ജോസഫ് സ്വാഗതവും സ്റ്റാഫ് െസക്രട്ടറി ജെസ്യൂ ജോർജ് നന്ദിയും പറഞ്ഞു. പ്രിൻസിപ്പൽ ജോസഫ് ജോർജ് സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.