പന്തീരാങ്കാവ്: കൊടൽ നടക്കാവ് യുവജന വായനശാലയുടെ 60ാം വാർഷികാഘോഷത്തിെൻറ ഭാഗമായി ഏകദിന വ്യക്തിത്വ വികസന ശിൽപശാല സംഘടിപ്പിച്ചു. കൊടൽ ഗവ. യു.പി സ്കൂളിൽ നടന്ന ശിൽപശാല മലയാളം സർവകലാശാല അസോസിയേറ്റ് പ്രഫ. ഡോ. ടി.വി. സുനിത ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി ഇ. രാഘവൻ അധ്യക്ഷത വഹിച്ചു. എം.എം. ശശിധരൻ, കെ. പ്രതീഷ്, ജിതിൻ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സി.എസ്. അജിത് കുമാർ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.