മു​തു​മ​ല​യി​ൽ ക​ടു​വ​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യി സൂ​ച​ന

ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതത്തിൽ കടുവകളുടെ എണ്ണം വർധിക്കുന്നതായി സൂചന. തെപ്പക്കാട്--തുറപ്പള്ളി, തെപ്പക്കാട്-കക്കനഹള്ളി, തെപ്പക്കാട്-മസിനഗുഡി റോഡിലൂടെയുള്ള കടുവകളുടെ സഞ്ചാരം പതിവാകുന്നു. ദാഹജലത്തിനും മറ്റുമാണ് കടുവകൾ ഉൾവനത്തിൽനിന്ന് എത്തുന്നതെന്നും കടുവകളുടെ എണ്ണം വർധിക്കുന്നതിനാൽ വേണ്ട നടപടികൾ സ്വീകരച്ചു വരുന്നതായും കടുവ സങ്കേത ഡെപ്യൂട്ടി ഡയറക്ടർ ശരവണൻ പറഞ്ഞു. റോഡരികുകളിലെ കുറ്റിച്ചെടികളും കാടുകളും വെട്ടിത്തെളിച്ചതു കാരണമാണ് കടുവകളെ പെട്ടെന്ന് കാണാൻ കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കടുവകൾ പൊതുെവ ഉൾവനത്തിൽ മാത്രമേ സഞ്ചാരപഥമാക്കാറുള്ളൂ. വളരെ അപൂർവമായി മാത്രമാണ് ജനസഞ്ചാരമുള്ള ഭാഗത്തേക്ക് എത്തിപ്പെടുകയെന്നും ഡയറക്ടർ വ്യക്തമാക്കി. മുതുമല കടുവ സങ്കേതത്തിൽ ഇപ്പോൾ 60 കടുവകളാണുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. റോഡരികുകളിൽ കാണപ്പെടുന്ന കടുവകളെ ശല്യംചെയ്യരുതെന്നും അപകടസാധ്യതയുള്ളതിനാൽ ടൂറിസ്റ്റുകൾ വാഹനം നിർത്തി ഫോട്ടോയെടുക്കലും മറ്റും ഒഴിവാക്കണമെന്നും ഡെപ്യൂട്ടി ഡയറ്കടർ മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.