കുറ്റ്യാടിപ്പള്ളി^ഈരത്ത് റോഡിൽ പരക്കെ പൈപ്പ് ചോർച്ച

കുറ്റ്യാടിപ്പള്ളി-ഈരത്ത് റോഡിൽ പരക്കെ പൈപ്പ് ചോർച്ച കുറ്റ്യാടി: കുറ്റ്യാടിപ്പള്ളി-ഈരത്ത് റോഡിൽ പൈപ്പ് പൊട്ടി നാലിടങ്ങളിൽ കുടിവെള്ളം പാഴാവുന്നു. വൻതോതിൽ കുടിവെള്ളം പാഴാവുന്നതിനു പുറമെ റോഡിന് ഭീഷണിയായിട്ടുമുണ്ട്. ചോർച്ച കാരണം ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്തുന്നില്ല. മാസങ്ങളായിട്ടും ചോർച്ചയടക്കാൻ അധികൃതർ നടപടിയെടുത്തിട്ടില്ല. ഈരത്ത് നമ്പ്യേലത്ത്മുക്കിൽ ചോർന്ന വെള്ളം റോഡിൽ കെട്ടിനിൽക്കുകയാണ്. റോഡ് കുഴിയാവുകയും ഗതാഗത തടസ്സത്തിന് കാരണമാവുകയും ചെയ്യുന്നുണ്ട്. മാത്രവുമല്ല ഇവിടെ കേബിൾ റിപ്പയറിങ്ങിനായി ബി.എസ്.എൻ.എൽ കുഴിവെട്ടുകയും ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.