കടത്തനാട്ട് മാധവിയമ്മ സ്മാരക കവിത അവാര്‍ഡ് വിതരണം

വടകര: പുരോഗമന കലാസാഹിത്യ സംഘം കടത്തനാട്ട് മാധവിയമ്മ സ്മാരക കവിത അവാര്‍ഡുകള്‍ കവി കരിവള്ളൂര്‍ മുരളി വിതരണം ചെയ്തു. സഹകരണ ആശുപത്രിക്കു സമീപം നവഭാവന കണ്ണങ്കുഴിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ പ്രഫ. കടത്തനാട് നാരായണന്‍ അധ്യക്ഷത വഹിച്ചു. പ്രഫ. സി.പി. അബൂബക്കര്‍ മാധവിയമ്മ അനുസ്മരണ പ്രഭാഷണം നടത്തി. 35 വയസ്സുവരെ പ്രായമുള്ളവരുടെ വിഭാഗത്തില്‍ വിമീഷ് മണിയൂരിനും, 15 വയസ്സുവരെ പ്രായമുള്ളവരുടെ വിഭാഗത്തില്‍ എ.എസ്. നദിക്കുമാണ് അവാര്‍ഡുകള്‍. അനില്‍ ആയഞ്ചേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാജന്‍ തിരുവോത്ത് രചിച്ച 'മാധവിയമ്മ'എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. മധു കടത്തനാട് പുസ്തകം ഏറ്റുവാങ്ങി. രാജന്‍ തിരുവോത്ത്, എം.ടി. നാരായണന്‍, കെ.പി. ഗോപിനാഥ്, അന്നപൂർണ, കെ.കെ. പത്മനാഭന്‍, ട്രസ്റ്റ് ചെയര്‍മാന്‍ കെ. ചന്ദ്രിക, കെ. ശ്രീശന്‍ എന്നിവർ സംസാരിച്ചു. കവിയരങ്ങ് ഡോ. ബിനീഷ് പുതുപ്പണം ഉദ്ഘാടനം ചെയ്തു. കുഞ്ഞനന്തന്‍ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണന്‍ എടച്ചേരി, സജീവന്‍ ചെമ്മരത്തൂര്‍, വിമീഷ് മണിയൂര്‍, എ.എസ്. നദി, അപർണ ചിത്രകം, ആര്‍. ജീവനി, കെ.കെ. രഘൂത്തമന്‍, പുഷ്പ മോഹന്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം താജ് തിയറ്റര്‍ ഗ്രൂപ് അവതരിപ്പിച്ച 'ശബ്ദിക്കുന്ന മുറിവുകള്‍'എന്ന നാടകവും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.