എൽ.പി സ്​കൂൾ കായികമേള: ദേവർകോവിലും നടുപ്പൊയിലും ചാമ്പ്യന്മാർ

കുറ്റ്യാടി: വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന കുന്നുമ്മൽ ഉപജില്ല എൽ.പി സ്കൂൾ കായികമേളയിൽ ദേവർകോവിൽ കെ.വി.കെ.എം.യു.പി സ്കൂളും നടുപ്പൊയിൽ യു.പി സ്കൂളും ഒന്നാംസ്ഥാനം പങ്കിട്ടു. ചങ്ങരോത്ത് എം.യു.പി, പാലേരി എൽ.പി എന്നിവ രണ്ടും മൂന്നും സ്ഥാനം നേടി. വ്യക്തിഗത ചാമ്പ്യന്മാർ എൽ.പി കിഡീസ് ആൺ: സൂര്യകിരൺ (നടുപ്പൊയിൽ യു.പി), പെൺ: സന ഫാത്തിമ (ചങ്ങരോത്ത് എം.യു.പി), എൽ.പി മിനി ആൺ: അജിത് മോഹൻ (ജി.യു.പി വട്ടോളി), പെൺ: ആൽഗ എസ്. മോഹൻ (നിടുമണ്ണൂർ എൽ.പി). മേള ബ്ലോക്ക് പഞ്ചായത്ത് മെംബർ സജിത ഉദ്ഘാടനം ചെയ്തു. കെ.പി. ദിനേശൻ അധ്യക്ഷത വഹിച്ചു. സലിൽരാജ് സ്വാഗതം പറഞ്ഞു. ഈ വർഷം കോംപ്ലക്സ്തല മത്സരങ്ങൾ ഇല്ലാത്തതിനാൽ ഉപജില്ലയിലെ 76 സ്കൂളുകളിലെ കുട്ടികൾ നേരിട്ട് മത്സരത്തിന് എത്തുകയായിരുന്നു. ഓരോ ഇനങ്ങളിലും മിക്ക സ്കൂളിൽനിന്നും രണ്ടുപേർ വീതം മത്സരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.