ലോട്ടറി വകുപ്പ് സംസ്ഥാന സാമ്പത്തിക നിലയുടെ നട്ടെല്ല്​ -എം.ഐ. ഷാനവാസ് എം.പി

*സംസ്ഥാന ഭാഗ്യക്കുറി സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി സുൽത്താൻ ബത്തേരി: സംസ്ഥാന ഭാഗ്യക്കുറി സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം എടത്തറ ഓഡിറ്റോറിയത്തില്‍ എം.െഎ. ഷാനവാസ് എം.പി നിർവഹിച്ചു. സംസ്ഥാനത്തി​െൻറ സാമ്പത്തിക വരുമാനത്തി​െൻറ നട്ടെല്ലാണ് ലോട്ടറി വകുപ്പെന്ന് എം.പി പറഞ്ഞു. ക്ഷേമനിധി അംഗങ്ങൾക്കുള്ള യൂനിഫോം വിതരണം സി.കെ. ശശീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ക്ഷേമനിധി അംഗങ്ങളുടെ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളായ കുട്ടികൾക്കുള്ള വിദ്യാഭ്യാസാനുകൂല്യം ഒ.ആർ. കേളു എം.എൽ.എ കൈമാറി. ബിരുദം, പി.ജി കുട്ടികൾക്കുള്ള ധനസഹായ വിതരണം മുനിസിപ്പൽ ചെയർമാൻ സി.കെ. സഹദേവൻ നിർവഹിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലത ശശി, സംസ്ഥാന ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാശ്, മുനിസിപ്പൽ കൗൺസിലർ രാധ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. MONWDL19 സംസ്ഥാന ഭാഗ്യക്കുറി സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം എം.ഐ. ഷാനവാസ് എം.പി നിർവഹിക്കുന്നു ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം നാളെ തുടങ്ങും മാനന്തവാടി: കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷൻ 42ാം സംസ്ഥാന സമ്മേളനം ബുധനാഴ്ച തുടങ്ങുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 'പൊതു വിദ്യാഭ്യാസം സംരക്ഷിക്കാം, മാനവികതക്ക് കാവലൊരുക്കാം' എന്ന പ്രമേയത്തിൽ 19വരെ മാനന്തവാടിയിലാണ് സമ്മേളനം. ബുധനാഴ്ച രാവിലെ നഗരസഭ കമ്യൂണിറ്റി ഹാളിൽ പ്രതിനിധി സമ്മേളനവും സംഘടന െതരഞ്ഞെടുപ്പും നടക്കും. വൈകിട്ട് തലമുറ സമ്മേളനം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയും, ഉദ്ഘാടന സമ്മേളനം എം.പി. അബ്ദുസ്സമദ്‌ സമദാനിയും ഉദ്ഘാടനം ചെയ്യും. ഉമ്പായിയുടെ ഗസല്‍ സന്ധ്യയുണ്ടാവും. വ്യാഴാഴ്ച രാവിലെ വിദ്യാഭ്യാസ സമ്മേളനം ഒ.ആര്‍. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ എം.ഐ. ഷാനവാസ് എം.പി, എം.എല്‍.എമാരായ സി.കെ. ശശീന്ദ്രന്‍, സി. മമ്മൂട്ടി എന്നിവര്‍ പങ്കെടുക്കും. രാത്രിയില്‍ രംഗ്രേസ് ചാവക്കാടി​െൻറ ഗസല്‍ അവതരണമുണ്ടാവും. വെള്ളിയാഴ്ച രാവിലെ സംസ്ഥാന െസക്രട്ടേറിയറ്റോടെ സമ്മേളന നടപടികള്‍ അവസാനിക്കും. വാർത്തസമ്മേളനത്തിൽ സംഘാടകരായ സംസ്ഥാന പ്രസിഡൻറ് എം. ഹുസൈന്‍, വി.വി.എം. ബഷീര്‍, പി.പി. മജീദ്, നജീബ് മണ്ണാര്‍, സംഘാടക സമിതി ചെയർമാൻ പി.കെ. അസ്മത്ത് എന്നിവർ പങ്കെടുത്തു. ഏച്ചോം ക്ഷേത്രത്തിൽ ലക്ഷംദീപം സമര്‍പ്പണം പനമരം: ഏച്ചോം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ലക്ഷംദീപം സമര്‍പ്പണം വിപുലമായി ആചരിച്ചു. ഒരുലക്ഷം ദീപങ്ങളാണ് ക്ഷേത്രാങ്കണത്തില്‍ തെളിയിച്ചത്. ജാതിമത ഭേദമന്യേ നിരവധി ഭക്തർ ലക്ഷംദീപം സമര്‍പ്പണത്തിന് എത്തിച്ചേര്‍ന്നു. ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ എമ്പ്രാന്തിരിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. വൈകിട്ട് 5.30 ഒാടെ ആരംഭിച്ച തിരിതെളിയിക്കല്‍ രാത്രി 7.30 വരെ നീണ്ടു. MONWDL17 ഏച്ചോം ക്ഷേത്രത്തിലെ ലക്ഷംദീപ സമർപ്പണം വൈത്തിരി ടൗണിൽ നവീകരണ പ്രവർത്തനം തുടങ്ങി വൈത്തിരി: സി.കെ. ശശീന്ദ്രൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും തുക െചലവഴിച്ച് വൈത്തിരിയിൽ രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 62.5 ലക്ഷം രൂപയാണ് നവീകരണ പ്രവർത്തനത്തിന് അനുവദിച്ചത്. പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം സി.കെ. ശശീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. വൈത്തിരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് യു.സി. ഗോപി അധ്യക്ഷത വഹിച്ചു. പി. ഗഗാറിൻ, എൽസി ജോർജ്, സലിം മേമന, സി.വി. വർഗീസ് എന്നിവർ സംസാരിച്ചു. MONWDL20 വൈത്തിരി ടൗണിൽ നവീകരണ പ്രവർത്തേനാദ്ഘാടനം സി.കെ. ശശീന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.