പാലിയേറ്റിവ് ഫണ്ട് ശേഖരണം

കൽപറ്റ: പാലിയേറ്റിവ് കെയർ ദിനത്തിൽ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂനിറ്റ് കൽപറ്റ ശാന്തി പെയിൻ ആൻഡ് പാലിയേറ്റിവ് സ​െൻററി​െൻറ സഹകരണത്തോടെ നടത്തി. നാട്ടുകാരും വ്യാപാരികളും ഡ്രൈവർമാരും വളൻറിയേഴ്സി​െൻറ സഹായത്തിനായി ഒപ്പം ചേർന്നു. പ്രോഗ്രാം ഓഫിസർ കെ.എസ്. ശ്യാൽ, ശാന്തി പെയിൻ ആൻഡ് പാലിയേറ്റിവ് പ്രസിഡൻറ് ഗഫൂർ തേേനരി, സെക്രട്ടറി ടി.എസ്. ബാബു, വളൻറിയർ ലീഡർ റിഥിൻ കുര്യൻ എന്നിവർ നേതൃത്വം നൽകി. MONWDL13 എസ്.കെ.എം.ജെ ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂനിറ്റ് നടത്തിയ കൺവെൻഷൻ മുട്ടിൽ: ഡബ്ല്യു.എം.ഒ 2018ലെ സ്ത്രീധന രഹിത വിവാഹസംഗമം സംബന്ധിച്ച പ്രഥമ കൺവെൻഷൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ല പ്രസിഡൻറ് കെ.ടി. ഹംസ ഉസ്താദ് ഉദ്ഘാടനം ചെയ്തു. ജില്ലയിൽ സ്ത്രീധനവും, വിവാഹധൂർത്തും സാമൂഹിക പ്രശ്നമായി തുടരുന്നുവെന്ന് കൺവെൻഷൻ വിലയിരുത്തി. 14ാമത് സ്ത്രീധന രഹിത വിവാഹസംഗമം മേയ് മാസം ആദ്യവാരം നടത്താൻ തീരുമാനിച്ചു. ഉമർ നിസാമി മുഖ്യപ്രഭാഷണം നടത്തി. ഡബ്ല്യു.എം.ഒ പ്രസിഡൻറ് കെ.കെ. അഹമദ് ഹാജി അധ്യക്ഷത വഹിച്ചു. കെ. അഹമദ് ചർച്ചക്ക് നേതൃത്വം നൽകി. ആനമങ്ങാട് അബ്ദുറഹ്മാൻ മുസ്ലിയാർ, എസ്. മുഹമ്മദ് ദാരിമി, പയന്തോത്ത് മൂസ ഹാജി എന്നിവർ സംസാരിച്ചു. ഡബ്ല്യു.എം.ഒ ജോയൻറ് സെക്രട്ടറി മായൻ മണിമ സ്വാഗതവും ആർ.പി. മുജീബ് തങ്ങൾ നന്ദിയും പറഞ്ഞു. MONWDL21 വിവാഹസംഗമം സംബന്ധിച്ച പ്രഥമ കൺവെൻഷൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ല പ്രസിഡൻറ് കെ.ടി. ഹംസ ഉസ്താദ് ഉദ്ഘാടനം ചെയ്യുന്നു സഹപ്രവർത്തക​െൻറ ചികിത്സക്കായി ഓട്ടോ തൊഴിലാളികൾ ഒന്നിച്ചു ഒരു ദിവസം ലഭിച്ചത് 35,000 രൂപ പനമരം: അമ്മാനി സ്വദേശിയും പനമരത്തെ ഓട്ടോ ഡ്രൈവറുമായിരുന്ന ടി.എസ്. ജോയിയുടെ വൃക്ക മാറ്റിവെക്കുന്നതിനായി പണം കണ്ടെത്താൻ പനമരം ടൗണിലെ ഓട്ടോ ഡ്രൈവർമാർ ഒന്നിച്ചു. 150 ഓളം ഓട്ടോ തൊഴിലാളികൾ തിങ്കളാഴ്ച തങ്ങളുടെ ഓട്ടത്തിലൂടെ ലഭിച്ച വേതനം ജോയിയുടെ ചികിത്സക്കായി മാറ്റിവെക്കുകയായിരുന്നു. ഇതിനായി വാഹനത്തിൽ സ്റ്റിക്കർ പതിച്ചായിരുന്നു ഒാട്ടം. വാഹനത്തിൽ കയറിയവർ വാടകയോടൊപ്പം അധിക തുകയും നൽകി സഹായിച്ചതായി ഡ്രൈവർമാർ പറഞ്ഞു. MONWDL23 പനമരത്തെ ഓട്ടോ തൊഴിലാളികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.