പറവൂർ: മജ്ലിസ് ഇൻറർ കോളജ് ഫുട്ബാൾ ടൂർണമെൻറിൽ കോഴിക്കോട് ഫറോഖ് ഇർശാദിയ കോളജ് ചാമ്പ്യന്മാർ. കുറ്റ്യാടി ഖുർആൻ കോളജ് റണ്ണറപ്പായി. ഇസ്ലാഹിയ്യ ചേന്ദമംഗല്ലൂർ കോഴിക്കോട്, ഇസ്ലാമിയ കോളജ് തളിക്കുളം, കൊല്ലം, കുറ്റ്യാടി, ഫലാഹിയ്യ കോഴിക്കോട്, അസ്ഹറുൽഉലൂം ആലുവ, എൻ.സി.ടി കോളജ് ഓഫ്കോമേഴ്സ്, ഇലാഹിയ്യ തിരൂർക്കാട് എന്നീ ടീമുകളും മത്സരത്തിൽ പങ്കെടുത്തു. പറവൂർ ചേന്ദമംഗലം പാലിയം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെൻറ് ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.ജി. അനൂപ് ഉദ്ഘാടനം ചെയ്തു. ചേന്ദമംഗലം ബ്ലോക് പഞ്ചായത്ത് മുൻപ്രസിഡൻറ് അഗസ്റ്റിൻ ആലപ്പാട്ട്, ജമാഅത്തെ ഇസ്ലാമി പറവൂർ ഏരിയ പ്രസിഡൻറ് എം.കെ. ജമാലുദ്ദീൻ എന്നിവർ സംസാരിച്ചു. വിജയികൾക്ക് ഇസ്ലാമിക്ഹയർ എജുക്കേഷൻ കോളജ് ഡയറക്ടർ പ്രഫ. കെ.പി. കമാലുദ്ദീൻ സമ്മാനം വിതരണംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.