കോഴിക്കോട്: ബുധനാഴ്ച നടക്കുന്ന അംഗൻവാടി ജീവനക്കാരുടെ സംയുക്ത സമരത്തിൽ ഇന്ത്യൻ നാഷനൽ അംഗൻവാടി ഫെഡറേഷൻ---െഎ.എൻ.ടി.യു.സി പെങ്കടുക്കില്ലെന്ന് സംസ്ഥാന പ്രസിഡൻറ് മാത്യു കുളങ്ങര പറഞ്ഞു. ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് എം.എം. തങ്കമണി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് എം. റഫീഖ് അഹമ്മദ്, ജനറൽ സെക്രട്ടറി റീസ് പുത്തൻപുരക്കൽ, ഖദീജകുട്ടി, സീനബായി, ബിന്ദു എന്നിവർ സംസാരിച്ചു. ഉഷ സ്കൂൾ അത്ലറ്റിക്സ് കായിക പ്രതിഭകളെ തെരഞ്ഞെടുക്കുന്നു കോഴിക്കോട്: ഉഷ സ്കൂൾ ഒാഫ് അത്ലറ്റിക്സിലേക്കുള്ള ഇൗ വർഷത്തെ സെലക്ഷൻ ട്രയൽസ് കാമ്പസിൽ ഫെബ്രുവരി ഒമ്പതിന് നടത്തും. 2005, 2006, 2007 എന്നീ വർഷങ്ങളിൽ ജനിച്ച കായികാഭിരുചിയുള്ള പെൺകുട്ടികൾക്ക് ട്രയൽസിൽ പെങ്കടുക്കാം. താൽപര്യമുള്ളവർ ജനുവരി 25ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം ബയോഡാറ്റയും പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപറേഷനിൽനിന്ന് ലഭിക്കുന്ന ജനന സർട്ടിഫിക്കറ്റിെൻറ പകർപ്പും ഉൾപ്പെടുത്തിയിരിക്കണം. അപേക്ഷ അയക്കേണ്ട വിലാസം ജനറൽ സെക്രട്ടറി, ഉഷ സ്കൂൾ ഒാഫ് അത്ലറ്റിക്സ്, കിനാലൂർ പി.ഒ, ബാലുശ്ശേരി, കോഴിേക്കാട് -673612, ഫോൺ: 0496 2645811, 0496 2645812, 9539007640. E-mail: ushaschool@rediffmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.