മാത്തറ: കോഴിക്കോട് സർവകലാശാലയുെട വുഷു ഇൻറർസോൺ ചാമ്പ്യൻഷിപ്പിന് പി.കെ.സി.െഎ.സി.എസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ തുടക്കം. 60ഒാളം കോളജുകളിൽനിന്നായി 200ഒാളം മത്സരാർഥികളാണ് സാൻഷു (ഫൈറ്റിങ്), തവലു (മൂവ്െമൻറ്) എന്നീ ഇനങ്ങളിലായി പുരുഷ-വനിത വിഭാഗങ്ങളിൽ മത്സരിക്കുന്നത്. ചാമ്പ്യൻഷിപ് കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കോളജ് മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ പി.കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ പ്രഫ. ടി. സുരേശൻ, പ്രഫ. മുഹമ്മദ് ബഷീർ, പ്രഫ. ദേവകുമാർ, ആരിഫ്, സി.പി. സൂരജ്, ഫമീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.