കോഴിക്കോട്: ജില്ലയിലെ 1358 പേർക്ക് പട്ടയങ്ങൾ വിതരണം ചെയ്തു. ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ വിതരണം ചെയ്ത പട്ടയങ്ങളിൽ ഡെപ്യൂട്ടി കലക്ടർ (ഭൂപരിഷ്ക്കരണം) അനുവദിച്ച 400 ദേവസ്വം പട്ടയങ്ങളും കോഴിക്കോട് ലാൻഡ് ട്രൈബ്യൂണൽ അനുവദിച്ച 660 പട്ടയങ്ങളും ഉൾപ്പെടും. അഞ്ച് സ്പെഷൽ ലാൻഡ് ട്രൈബ്യൂണലുകൾ വഴിയും തഹസിൽദാർമാർ വഴിയും അനുവദിച്ച പട്ടയങ്ങളുടെ കണക്ക്. കോഴിക്കോട് എൽ.ടി ഒന്ന് എൽ.എ (എൻ.എച്ച്) സ്പെഷൽ തഹസിൽദാർ -33, കൊയിലാണ്ടി എൽ.ടി രണ്ട് എൽ.എ (എൻ.എച്ച്) സ്പെഷൽ തഹസിൽദാർ -35, കോഴിക്കോട് എൽ.ടി മൂന്ന് എൽ.എ സ്പെഷൽ തഹസിൽദാർ -75, കൊയിലാണ്ടി എൽ.ടി നാല് എൽ.എ സ്പെഷൽ തഹസിൽദാർ -131, കോഴിക്കോട് എൽ.ടി അഞ്ച് ആർ.ആർ തഹസിൽദാർ -16, കോഴിക്കോട് തഹസിൽദാർ -രണ്ട്, കൊയിലാണ്ടി തഹസിൽദാർ -മൂന്ന്, വടകര തഹസിൽദാർ -രണ്ട്, താമരശ്ശേരി തഹസിൽദാർ -ഒന്ന് എന്നിങ്ങനെയാണ് പട്ടയങ്ങൾ വിതരണം ചെയ്തത്. പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷം ജില്ലയിൽ വിവിധ ഇനങ്ങളിലായി 2901 പട്ടയങ്ങൾ നേരത്തെ വിതരണം ചെയ്തിരുന്നു. കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എയുടെ നിര്യാണത്തെ തുടർന്ന് ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയാണ് ജില്ലാതല പട്ടയ വിതരണ മേള നടത്തിയത്. പരിപാടിയിൽ ജില്ല കലക്ടർ യു.വി. ജോസ്, അസി. കലക്ടർ സ്നേഹിൽ കുമാർ സിങ്, എ.ഡി.എം ടി. ജനിൽ കുമാർ, ഡെപ്യൂട്ടി കലക്ടർ (ഭൂപരിഷ്ക്കരണം) റോഷ്നി നാരായണൻ, തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.