കോഴിക്കോട്: അസോസിയേഷൻ ഒാഫ് ഫിസിഷ്യൻസ് ഒാഫ് ഇന്ത്യ കേരള ചാപ്റ്റർ സംസ്ഥാന സമ്മേളനം കോഴിക്കോട് ഗേറ്റ്‌വേ ഹോട്ടലിൽ നടന്നു. വിദേശത്തുനിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള വിദഗ്ധരായ ഡോക്ടർമാർ പങ്കെടുത്തു. കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. രാജേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിേയഷൻ പ്രസിഡൻറ് ഡോ. പ്രഭാകരൻ, സെക്രട്ടറി ഡോ. ചാന്ദിനി, ഓർഗനൈസേഷൻ ചെയർമാൻ ഡോ. തുളസീധരൻ, ഡോ. റോഹിത്ത് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. മെഡിക്കൽരംഗത്തെ സമഗ്ര സംഭാവനകൾക്കുള്ള ലൈഫ് ടൈം അച്ചീവ്മെൻറ് മെഡിക്കൽ കോളജിലെ മുൻ പ്രഫ. ഡോ. ആർ. കൃഷ്ണന് സമ്മാനിച്ചു. പരിപാടിയിൽ വിദേശത്തുനിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള വിദഗ്ധരായ ഡോക്ടർമാർ ക്ലാസെടുത്തു. ഏറ്റവും നല്ല ഗവേഷണ പ്രബന്ധത്തിനുള്ള ഗോവിന്ദൻ നായർ സ്മാരക അവാർഡിന് ഡോ. തസ്ലീം രാജ് അർഹയായി. പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർഥികൾക്കുള്ള സംസ്ഥാനതല ക്വിസ് മത്സരത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോ. അഖിൽ, ഡോ. റമീസ് എന്നിവർ ഒന്നാംസ്ഥാനം നേടി. അസോസിയേഷൻ പുതിയ ഭാരവാഹികളായി ഡോ. വിജയകുമാർ (പ്രസിഡൻറ്), ഡോ. ജി. ഹരീഷ് കുമാർ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.