ആന്തട്ട ഗവ. യു.പി സ്കൂൾ വികസന സെമിനാർ

കൊയിലാണ്ടി: നൂറ്റാണ്ടു പിന്നിട്ട ആന്തട്ട ഗവ. യു.പി സ്കൂൾ വികസന പാതയിലേക്ക്. ഇതി​െൻറ ഭാഗമായുള്ള സെമിനാർ ജനുവരി 17ന് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൂമുള്ളി കരുണാകരൻ അധ്യക്ഷത വഹിക്കും. എസ്.എസ്.എ ജില്ല േപ്രാജക്ട് ഓഫിസർ എം. ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് അംഗം ശാലിനി ബാലകൃഷ്ണൻ വികസന രേഖയും ഡയറ്റ് പ്രിൻസിപ്പൽ അജിത്കുമാർ അക്കാദമിക് മാസ്റ്റർ പ്ലാനും പ്രകാശനം ചെയ്യും. സ്കൂൾ കെട്ടിടത്തി​െൻറ രൂപരേഖയുടെയും പ്ലാനി​െൻറയും പ്രകാശനം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.വി. ശശിധരനും സ്കൂൾ ലോഗോ പ്രകാശനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നുസ്റത്തും നിർവഹിക്കും. സ്കൂൾ വികസന പ്രോജക്ട് പ്രഖ്യാപനം ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കെ. ഗീതാനന്ദൻ നടത്തും. ബാല സൗഹൃദ വിദ്യാലയ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്തംഗം ഗീത കാരോലും 'എ​െൻറ ഗ്രാമം എ​െൻറ വിദ്യാലയം'പ്രഖ്യാപനം പഞ്ചായത്തംഗം എം. സുധയും നടത്തും. ഡോക്ടറേറ്റ് നേടിയ സ്കൂൾ അധ്യാപകരായ കെ.പി. രഞ്ജിത് ലാലിനെയും കെ.പി. ഉമ്മറിനെയും സെമിനാറിൽ അനുമോദിക്കും. ഹെഡ്മാസ്റ്റർ പി.കെ. സുരേന്ദ്രൻ, പി.ടി.എ പ്രസിഡൻറ് അരുൺ മണമൽ, എം.കെ. വേലായുധൻ, കെ. രവി, പീതാംബർ കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. മദ്യശാല തുടങ്ങാനുള്ള നീക്കത്തിനെതിരെ ജനകീയ സമരം ശക്തമാക്കും ജനുവരി 17ന് സായാഹ്ന ധർണ കൊയിലാണ്ടി: മുത്താമ്പി റോഡിൽ കൺസ്യൂമർ ഫെഡി​െൻറ വിദേശ മദ്യശാല വീണ്ടും തുടങ്ങാനുള്ള നീക്കത്തിനെതിരെ സമരം ശക്തമാക്കുമെന്ന് കർമസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നേരത്തെ ഇവിടെ മദ്യശാല തുടങ്ങാൻ ശ്രമിച്ചിരുന്നെങ്കിലും ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പിൻവലിക്കുകയായിരുന്നു. ഇതി​െൻറ ഭാഗമായി ജനുവരി 17ന് സായാഹ്ന ധർണ നടത്തും. മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്യും. രാപ്പകൽ സമരമുൾെപ്പടെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ജനവാസ കേന്ദ്രത്തിലാണ് മദ്യശാല ആരംഭിക്കാൻ ശ്രമിക്കുന്നത്. കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, റെയിൽവേ സ്‌റ്റേഷൻ, കൃഷി ഭവൻ, ഫിഷറിസ് ഓഫിസ്, എം.എൽ.എ ഓഫിസ്, ജുഡീഷ്യൽ മജിസ്ട്രേറ്റ് കോംപ്ലക്സ്, എൻ.എസ്.എസ് ഇംഗ്ലീഷ് മിഡിയം സ്കൂൾ, എസ്.സി കോളനി, അംഗൻവാടി തുടങ്ങിയവയും സമീപത്തുണ്ട്. ഒമ്പതുമാസമായി കോഒാഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടന്നുവരികയാണ്. സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ദേശീയപാതയിലുള്ള കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റിലെ കമ്പ്യൂട്ടറുകൾ, മറ്റു ഉപകരണങ്ങൾ എന്നിവ മുത്താമ്പി റോഡിലെ കെട്ടിടത്തിലേക്കു മാറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു. രാത്രിയിൽ പൊലീസ് അകമ്പടിയോടെ കൊണ്ടുവന്ന മദ്യവാഹനം തടഞ്ഞ് തിരിച്ചയപ്പിച്ചിരുന്നു. അതിനിടെ, സമരസമതിക്ക് അനുകൂലമായി കോടതിയിൽനിന്ന് സ്റ്റേ ഉത്തരവ് ലഭിച്ചിരുന്നു. ജനകീയ പ്രക്ഷോഭം കാരണം മുത്താമ്പി റോഡിൽ മദ്യശാല തുറക്കാനുദ്ദേശിക്കുന്നില്ലെന്ന് എക്സൈസ് കമീഷണറുടെ ഓഫിസിൽനിന്ന് സമരസമിതിയെ അറിയിച്ചിരുന്നു. അതിനിടെ മദ്യശാല ആരംഭിക്കാൻ വീണ്ടും ശ്രമം നടക്കുന്നതിനെ തുടർന്നാണ് ശക്തമായ സമരം ആരംഭിക്കുന്നത്. വാർത്തസമ്മേളനത്തിൽ ചെയർമാൻ എൽ.എസ്. ഋഷിദാസ്, കൺവീനർ മുത്തു കൃഷ്ണൻ, കെ.വി. അശോകൻ, എം.എം. ശ്രീധരൻ, സി.കെ. ജയദേവൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.