കാർഷിക സെൻസസ്​: പരിശീലനം നൽകി

കോഴിക്കോട്: പത്താമത് കാർഷിക സെൻസസി​െൻറ ഭാഗമായി ഉത്തരമേഖല തലത്തിൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകിയത്. ഹോട്ടൽ കിങ് ഫോർട്ടിൽ നടന്ന പരിശീലന പരിപാടി കേന്ദ്ര കൃഷിമന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ ജനറലും അഗ്രികൾചർ സെൻസസ് കമീഷണറുമായ ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടർ ജനറൽ വി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. അഡീഷനൽ ഡയറക്ടർ (ൈപ്രസസ്) കെ. ദാമോദരൻ, ഡെപ്യൂട്ടി ഡയറക്ടർ ടി.പി. വിനോദൻ, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.ടി. ശേഖർ എന്നിവർ സംസാരിച്ചു. ജോയൻറ് ഡയറക്ടർ പി.എസ്. ശിവപ്രസാദ്, ഡെപ്യൂട്ടി ഡയറക്ടർ എസ്.എ. ദീപ, കമ്പ്യൂട്ടർ സൂപ്പർവൈസർ കെ.വി. അഭിലാഷ്, കൃഷി ഓഫിസർ ടി.കെ. നസീർ, കൃഷിവകുപ്പ് അസി. എൻജിനീയർ എം. സെയ്തലവി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.