ഹാരിസൺ കേസ്​ സർക്കാർ അട്ടിമറിക്കുന്നുവെന്ന്​

കോഴിക്കോട്: കൈയേറ്റ ഭൂമി വിഷയമായ ഹാരിസൺ കേസിൽ ഗുരുതരമായ അട്ടിമറി ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കെ.എ. ഷെഫീഖ് പറഞ്ഞു. കോടതിയിൽ ഹാരിസൺ കമ്പനിക്കെതിരായി വാദിക്കാതിരിക്കുകയും രണ്ടു വർഷമായി പരിഗണിക്കാതിരുന്ന കേസ് ഹാരിസൺ കമ്പനിയുടെ ഒത്താശക്കാർ അടങ്ങുന്ന ജൂനിയർ ജഡ്ജിമാരുടെ ബെഞ്ചിലേക്ക് മാറ്റിയതും ഇപ്പോൾ സുപ്രീംകോടതി ജഡ്ജിമാർ ഉയർത്തിയതിന് സമാനമായ ആശങ്കജനകമായ സ്ഥിതിയാണ് കേരള ൈഹകോടതിയിൽ നടക്കുന്നത്. വെൽഫെയർ പാർട്ടി ഉത്തരമേഖല നേതൃപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹാരിസൺ-ഇടത് സർക്കാർ ഒത്തുകളിക്കെതിരെ പാർട്ടി സംസ്ഥാന വ്യാപകമായി കലക്ടറേറ്റുകൾക്കു മുമ്പിൽ ജനുവരി 17ന് ബഹുജന ധർണ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം പി.സി. ഭാസ്കരൻ, പി.കെ. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി സ്വാഗതവും സെക്രട്ടറി എ.പി. വേലായുധൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.