ന്യൂനപക്ഷ വിദ്യാഭ്യാസ കേന്ദ്രങ്ങൾക്ക്​ വിലക്കേർപ്പെടുത്തരുത്​ ^കെ.എൻ.എം

ന്യൂനപക്ഷ വിദ്യാഭ്യാസ കേന്ദ്രങ്ങൾക്ക് വിലക്കേർപ്പെടുത്തരുത് -കെ.എൻ.എം കോഴിക്കോട്: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദുർബല വിഭാഗങ്ങളുടെ ശാക്തീകരണ കേന്ദ്രങ്ങളായി വളർന്നുവരുന്ന സാഹചര്യത്തിൽ അവയെ സംശയ ദൃഷ്ടിയോടെ നോക്കിക്കാണുകയും ഭീകരമുദ്രയടിക്കുകയും ചെയ്യുന്ന പ്രവണത അപകടമാണെന്ന് കോഴിക്കോട് ചേർന്ന കെ.എൻ.എം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. വി.കെ. സക്കരിയ്യ, ഡോ. ഹുസൈൻ മടവൂർ, എ.പി. അബ്ദുസ്സമദ്, ട്രഷറർ നൂർ മുഹമ്മദ് നൂർഷ, ഒാർഗനൈസിങ് സെക്രട്ടറി എ. അസ്ഗറലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.