താമരശ്ശേരിയിൽ ഗെയിൽ ഇരകൾ നിയമ നടപടിയിലേക്ക്

ഗെയിൽ ഉദ്യോഗസ്ഥർക്കും പൊലീസിനുമെതിരെ കോടതിയിൽ ക്രിമിനൽ കേസ് ഫയൽചെയ്യുമെന്ന് സമരസമിതി താമരശ്ശേരി: ഗെയിൽ വാതക പൈപ്പ്ലൈൻ ജനവാസ മേഖലയിൽ സ്ഥാപിക്കുന്നതിനെതിരെ ഇരകൾ നിയമ നടപടിയിലേക്ക്. താമരശ്ശേരി കെടവൂർ വില്ലേജിലെ ഈർപ്പോണ ഭാഗത്ത് 15ഓളം വീടുകളുടെ തൊട്ടരികിലൂടെയാണ് പൈപ്പ്ലൈൻ സ്ഥാപിക്കുന്നതി​െൻറ പ്രാഥമിക പ്രവർത്തനം ആരംഭിച്ചത്. ഭൂമിയുടെ ഉപയോഗാവകാശം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഭൂവുടമകൾക്ക് ഒരറിയിപ്പും നൽകിയിട്ടില്ല. നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിടത്തുനിന്ന് മുറിച്ചുമാറ്റപ്പെടുന്ന മരങ്ങളെക്കുറിച്ചുള്ള രേഖകളും ഭൂവുടമകൾക്ക് നൽകിയിട്ടില്ല. ഗെയിൽ ഡെപ്യൂട്ടി മാനേജർ ബിജു, കോ-ഓഡിനേറ്റർ സുനിർകുമാർ, ഗെയിലി​െൻറ കോംപീറ്റൻറ് അതോറിറ്റി നിർമാണ കരാർ കമ്പനിയായ കൽപതരു പവർ കോർപറേഷൻ ജനറൽ മാനേജരെയും അവർക്ക് സംരക്ഷണം നൽകുന്ന താമരശ്ശേരി പൊലീസ് സബ് ഇൻസ്പെക്ടറെയും മുപ്പതോളം പൊലീസുകാർക്കെതിരെയുമാണ് ഈർപ്പോണ സ്വദേശി ആനപ്പാറ ടി.പി. അബ്ദുല്ല താമരശ്ശേരി ഡി.വൈ.എസ്.പിക്ക് പരാതി നൽകിയത്. പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിക്കാത്തപക്ഷം താമരശ്ശേരി മജിസ്േട്രറ്റ് കോടതിയിൽ സ്വകാര്യ ക്രിമിനൽ കേസ് ഫയൽചെയ്യാനാണ് സമരസമിതിയുടെ തീരുമാനം. ഉപയോഗാവകാശം ഏറ്റെടുത്ത ഭൂമി ജനവാസ മേഖലയും വീടി​െൻറ പരിസരവുമാണെങ്കിൽ െഗസ്റ്റ് വിജ്ഞാപനമുണ്ടായാലും അവിടെ പൈപ്പ്ലൈനുകൾ സ്ഥാപിക്കാനോ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കോ സർക്കാർ ഉദ്യോഗസ്ഥർക്കോ ജീവനക്കാർക്കോ അവിടെ പ്രവേശിക്കാൻ നിയമപരമായി അധികാരമില്ലെന്ന് സമരസമിതി ഭാരവാഹി പ്രദീപ്കുമാർ പറഞ്ഞു. ജനവാസ മേഖല ഒഴിവാക്കിമാത്രമേ പൈപ്പ്ലൈൻ സ്ഥാപിക്കാൻ പാടുള്ളൂവെന്ന കേന്ദ്രസർക്കാർ നിർദേശങ്ങളും ലംഘിച്ചാണ് ഗെയിൽ ജനവാസമേഖലയിലൂടെ പൈപ്പ്ലൈൻ സ്ഥാപിക്കുന്നതെന്നും ഇതാണ് തങ്ങൾ കോടതിയിൽ ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യഭൂമിയിൽ അന്യായമായി പ്രവേശിച്ച് കാർഷിക ഉൽപന്നങ്ങൾ വെട്ടിനശിപ്പിച്ചതി​െൻറ പേരിൽ ഫയൽചെയ്യുന്ന ക്രിമിനൽ കേസിൽ മജിസ്േട്രറ്റ് കോടതി നടപടി സ്വീകരിക്കുന്നപക്ഷം പൊലീസുകാർ ഉൾപ്പെടെയുള്ളവർ കോടതിയിൽ നേരിട്ട് ഹാജരാകേണ്ടിവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.