കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എജുക്കേഷെൻറ (െഎ.എസ്.ടി.ഇ) സംസ്ഥാനത്തെ ഏറ്റവും മികച്ച ചാപ്റ്ററിനുള്ള അവാർഡിന് ഹസൻ ഹാജി മെമ്മോറിയൽ ജെ.ഡി.ടി ഇസ്ലാം പോളിടെക്നിക് കോളജ് അർഹരായി. അധ്യാപകരുടെയും വിദ്യാർഥികളുടെയും സാേങ്കതിക മികവുകൾ ഉയർത്തുന്നതിനും വളർത്തുന്നതിനും നൽകിയ വിവിധ പരിശീലന പരിപാടികൾ, വിദ്യാർഥികളിൽ സാേങ്കതിക വിദ്യാഭ്യാസ രംഗത്തെ നൂതന ആശയങ്ങളും പദ്ധതികളും പകർന്നു നൽകുന്നതിന് നടത്തിയ സെമിനാറുകൾ, ചർച്ചകൾ, പദ്ധതികൾ തുടങ്ങിയ കാര്യങ്ങളാണ് അവാർഡിന് അർഹരാക്കിയത്. തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ നടന്ന സംസ്ഥാന കൺവെൻഷനിൽ ഏറ്റവും നല്ല ചാപ്റ്ററിനുള്ള അവാർഡ് പ്രിൻസിപ്പൽ കെ.എ. ഖാലിദ്, ചാപ്റ്റർ ഭാരവാഹികളായ എം. സിനി, കെ. ഷബാസ് എന്നിവർ ദേശീയ പ്രസിഡൻറ് പ്രഫ. പ്രതാപ് സിങ് ദേശായിയിൽ നിന്നും സ്വീകരിച്ചു. ഏറ്റവും നല്ല വിദ്യാർഥിക്കുള്ള അവാർഡ് ആറാം സെമസ്റ്റർ ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർഥി വി.കെ. റാഷിക്ക് സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.പി. ഇന്ദിരദേവിയിൽ നിന്നും സ്വീകരിച്ചു. കാപ്ഷൻ കെ.എസ്.ടി.ഇ ദേശീയ അധ്യക്ഷൻ പ്രതാപ് സിങ് ദേശായിയിൽ നിന്നും പ്രിൻസിപ്പൽ കെ.എ. ഖാലിദും ഭാരവാഹികളായ എം. സിനി, കെ. ഷബാസ് എന്നിവർ അവാർഡ് സ്വീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.