p3cl RA1 കോഴിക്കോട്: നൂറ്റാണ്ട് പിന്നിട്ട കൊടിയത്തൂർ സിറാജുൽ ഇസ്ലാം മദ്റസ റോഡ് വികസനത്തിനായി വഴിമാറുന്നു. കേരളത്തിെൻറ മദ്റസ ചരിത്രത്തോളം പഴക്കമുള്ള ഇൗ മതവിജ്ഞാന കേന്ദ്രം 1917ലാണ് സ്ഥാപിതമായത്. കൊടിയത്തൂർ- തെയ്യത്തുംകടവ് റോഡ് വികസനം യാഥാർഥ്യമാക്കുന്നതിനു വേണ്ടിയാണ് മദ്റസ മാറ്റിസ്ഥാപിക്കുന്നത്. ഇൗ റോഡിനു ചേർന്നാണ് മദ്റസ കെട്ടിടമുള്ളത്. കൊടിയത്തൂരിനെയും ചേന്ദമംഗലൂരിനെയും ബന്ധിപ്പിക്കുന്ന തെയ്യത്തുംകടവ് പാലം യാഥാർഥ്യമായതോടെ ഇൗ റോഡിലൂടെയുള്ള ഗതാഗതം പതിന്മടങ്ങ് വർധിച്ചതോടെ വികസനം അനിവാര്യമായിരിക്കുകയാണ്. നവോത്ഥാന നായകൻ യശശ്ശരീരനായ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിലാണ് ഇൗ വിജ്ഞാന കേന്ദ്രം സ്ഥാപിതമായത്. നാടിെൻറ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ ചരിത്രപരമായ ദൗത്യം നിർവഹിച്ച ഇൗ സ്ഥാപനം പൊന്നാനി കഴിഞ്ഞാൽ കേരളത്തിലെ രണ്ടാമത്തെ മദ്റസയാണ്. പേരിനെ അന്വർഥമാക്കിക്കൊണ്ട് കൊടിയത്തൂരിലെയും സമീപ ദേശങ്ങളിലെയും ആറു തലമുറകൾക്ക് ധാർമികവിദ്യയുെട ബാലപാഠങ്ങൾ പകർന്നുനൽകി വിദ്യയുടെ വിളക്കാകാൻ ഇൗ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്്. നാടിെൻറ വികസനത്തിന് മാതൃകയാവാനാണ് ഇപ്പോൾ മദ്റസ കെട്ടിടം മാറ്റിസ്ഥാപിക്കുന്നത്. ഒപ്പം നൂറ്റാണ്ടിെൻറ പഴക്കംകൊണ്ട് കെട്ടിടം ജീർണാവസ്ഥയിലുമായിരുന്നു. ജില്ല ഭരണകൂടവും കൊടിയത്തൂർ ഗ്രാമപഞ്ചായത്തും കൊടിയത്തൂർ മഹല്ലുകമ്മിറ്റിയും റോഡ് വികസിച്ചുകിട്ടാൻ ശ്രമം നടത്തിവരുകയാണ്. ഇതിന് തുടക്കമെന്ന നിലയിലാണ് മദ്റസ കെട്ടിടം പൊളിച്ച് പിറകോട്ട് മാറ്റിസ്ഥാപിക്കാൻ മഹല്ല് കമ്മിറ്റി തീരുമാനിച്ചത്. റോഡിന് ആവശ്യമായ സ്ഥലംവിട്ട് പുതുക്കിപ്പണിയുന്ന കെട്ടിടത്തിൽ മദ്റസക്കു പുറമെ മഹല്ലിെൻറ സാംസ്കാരികവും വൈജ്ഞാനികവും തൊഴിൽപരവുമായ വികസനത്തിന് ഉതകുന്ന സ്ഥാപനങ്ങളുമുണ്ടാകുമെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.