എഴുത്തുകാരിയുടെ കല്യാണത്തലേന്ന് കവിയരങ്ങുമായി വാട്സ്​ആപ് കൂട്ടായ്മ

മേപ്പയൂർ: യുവ എഴുത്തുകാരിയുടെ കല്യാണത്തലേന്ന് കവിയരങ്ങ് നാട്ടുകാർക്ക് നവ്യാനുഭവമായി. കാവ്യഭൂമി എന്ന വാട്സ്ആപ് കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. കീഴരിയൂർ നടുവത്തൂർ എം.എൻ. വേണുഗോപാലി​െൻറയും ശ്രീമതിയുടേയും മകളും യുവസാഹിത്യകാരിയുമായ എം.എൻ. അനഘയുടെ കല്യാണത്തോടനുബന്ധിച്ച് വീട്ടുമുറ്റത്തായിരുന്നു പരിപാടി. ബിജു പുത്തഞ്ചേരിയുടെ അധ്യക്ഷതയിൽ നടന്ന കവിയരങ്ങ് രഘുനാഥൻ കൊളത്തൂർ ഉദ്ഘാടനം ചെയ്തു. സുരേഷ് പാറപ്രം, ജോബി മാത്യു, സലീം കയറ്റിയിൽ, ഷംസു പൂമ, ഉണ്ണിക്കൃഷണൻ കീച്ചേരി, ബിന്ദു ബാബു, ബിനേഷ് ചേമഞ്ചേരി, റുക്സാന, ഗംഗാ വേണു എന്നിവർ കവിത അവതരിപ്പിച്ചു. പ്രശസ്ത നാടക പ്രവർത്തകൻ ശിവദാസ് പൊയിൽക്കാവ് കവിത ആസ്വാദന പ്രസംഗം നടത്തി. കെ.കെ. ലെനിൻ സ്വാഗതവും എം.എൻ. അനഘ മറുപടി പ്രസംഗവും രാജൻ നടുവത്തൂർ നന്ദിയും പറഞ്ഞു. കാവ്യ കൂട്ടായ്മയുടെ ഉപഹാരം ബിജു പുത്തഞ്ചേരി അനഘക്ക് നൽകി. അനുസ്മരണം മേപ്പയൂർ: ജനതാദൾ ജില്ല വൈസ് പ്രസിഡൻറായിരുന്ന കെ.സി. നാരായണൻ നായരുടെ ചരമദിനാചരണം. കാലത്ത് വിട്ടുവളപ്പിൽ പുഷ്പാർച്ചന, വൈകിട്ട് അനുസ്മരണ പൊതുസമ്മേളനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.