സ്കൂളിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം

വടകര: മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. സംഭവം ഞായറാഴ്ച രാത്രിയാണെന്ന്കരുതുന്നു. രാവിലെ ക്ലാസ്റൂം തുറന്ന കുട്ടികളാണ് ആദ്യം കണ്ടത്. ഒമ്പതാം ക്ലാസുകളിൽ വ്യാപകമായി ബിയർ കുപ്പികളും മറ്റും ഉപേക്ഷിച്ചിട്ടുണ്ട്. അങ്ങിങ്ങായി രക്തക്കറ കണ്ടതിനെതുടർന്ന് കുട്ടികൾ പരിഭ്രാന്തരായി. പയ്യോളി പൊലീസ് സ്ഥലത്തെത്തി. കഴിഞ്ഞദിവസം സ്കൂൾ പരിസരത്ത് രണ്ട് സംഘങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു. സ്ഥിരമായി െപാലീസ് പരിശോധനയോ സ്കൂളിൽ രാത്രികാവലോ ഇല്ലാത്തത് സാമൂഹികവിരുദ്ധർക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കുന്നുണ്ടെന്ന് പരിസരവാസികൾ പറയുന്നു. കോമ്പൗണ്ട് മതിലി​െൻറ പണി നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.